24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • സ്കൂട്ടറിൽ കടത്തുകയായിരുന്ന പതിനാറ് കുപ്പി വിദേശ മദ്യവുമായി വായന്നൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി
Peravoor

സ്കൂട്ടറിൽ കടത്തുകയായിരുന്ന പതിനാറ് കുപ്പി വിദേശ മദ്യവുമായി വായന്നൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

സ്കൂട്ടറിൽ കടത്തുകയായിരുന്ന പതിനാറ് കുപ്പി (പതിനൊന്ന് ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വായന്നൂർ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.

വായന്നൂർ സ്വദേശി ശ്രീപാർവ്വതി ഭവനിൽ ജിതിൻ ബാബു കെ. (വയസ് 34/2021 ) എന്നയാളാണ് കൊളക്കാട് ഭാഗത്തു വച്ച് 16 കുപ്പി (11 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് പേരാവൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച KL 58 P 5914 നമ്പർ യമഹ റേ സെഡ് സ്കൂട്ടറും പിടിച്ചെടുത്തു.

Related posts

ശുചീകരണ പ്രവർത്തനം നടത്തി

Aswathi Kottiyoor

പേ​രാ​വൂ​രി​ൽ പ്ര​തീ​ക്ഷ​യോടെ ഇ​ട​തും വ​ല​തും

Aswathi Kottiyoor

യൂ ഡി എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി

Aswathi Kottiyoor
WordPress Image Lightbox