കണ്ണൂർ രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ മോൺ. ക്ലാരൻസ് പാലിയത്ത് യോഗം ഉത്ഘാടനം ചെയ്തു. കണ്ണൂർ രൂപതാ ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻറ് പോൾ ജസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ മാത്യൂ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ഡോക്ട്രേറ്റ് നേടിയ മോൺ. ക്ലാരൻസ് പാലിയത്തച്ചനെ സംസ്ഥാന പ്രസിഡൻറ് ബിജു ഓളാട്ടുപുറം മൊമെൻറ്റോ നൽകി ആദരിച്ചു. മോഹനൻ മാസ്റ്റർ, വടക്കൻ മേഖലാ ട്രഷറർ ജോമറ്റ് എം.ജെ എന്നിവർ ആശംസയർപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഷൈനി സ്വാഗതവും, രൂപതാ സെക്രട്ടറി ഷേർളി നന്ദിയും പറഞ്ഞു.
previous post