23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ബസിന്റെ റൂട്ടും സമയവും അറിയിക്കാൻ ആപ്.
Kerala

ബസിന്റെ റൂട്ടും സമയവും അറിയിക്കാൻ ആപ്.

കെഎസ്ആർടിസി ബസുകളെയും സ്വകാര്യബസുകളെയും ജിപിഎസ് വഴി ബന്ധിപ്പിച്ച് ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പുമായി ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം സംസ്ഥാനത്ത് ഉടൻ നടപ്പാക്കും. ബസിന്റെ വരവും പോക്കും മൊബൈലിലെ ആപ്പിൽ തെളിയും.

സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ തുടങ്ങിയ നിർഭയ പദ്ധതിയുടെ ഭാഗമാണ് ജിപിഎസ് വയ്ക്കുന്നതും നിരീക്ഷിക്കുന്നതും. കെഎസ്ആർടിസി ബസുകളിൽ ജിപിഎസ് വയ്ക്കുന്നത് ഉടനെ പൂർത്തിയാകും. സ്വകാര്യബസുകൾ ഇതു വയ്ക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചെങ്കിലും ഹൈക്കോടതിയുടെ നിർദേശമുള്ളതിനാൽ ഇനി നടപ്പാക്കാതിരിക്കാൻ സർക്കാരിനാകില്ല. ജിപിഎസ് വയ്ക്കുന്നതിനുള്ള സമയപരിധി ഇൗ മാസം എന്നത് ഗതാഗതവകുപ്പ് നീട്ടില്ലെന്നറിയിച്ചു.റൂട്ട് മാറി ഓടുന്നതും രാത്രിയിൽ ആളു കുറവാണെങ്കിൽ പകുതി വച്ചു സർവീസ് നിർത്തുന്നതും ഇത്തരത്തിൽ ജിപിഎസ് ഏകോപനം വന്നാൽ നടക്കില്ല. കേന്ദ്രപദ്ധതി പ്രകാരം ടാക്സിയും ലോറിയും ഉൾപ്പെടെ എല്ലാ പൊതുഗതാഗത സംവിധാനവും ഇതിന്റെ കീഴിൽ വരണം. പൊതുഗതാഗതമേഖലയിൽ കേരളത്തിൽ 8.5 ലക്ഷം വാഹനങ്ങളുണ്ട്. ഇതിൽ 2 ലക്ഷത്തിൽ താഴെ വാഹനങ്ങൾക്കു മാത്രമേ ഇതുവരെ ജിപിഎസ് സംവിധാനമുള്ളൂ. ആദ്യം ബസുകളിലും രണ്ടാം ഘട്ടം ടാക്സികളിലും പിന്നീട് ഓട്ടോറിക്ഷയിലും നടപ്പാക്കാനാണ് ഉദ്ദേശിക്കു

Related posts

ഓണവിപണി ഉണർന്നു; നഗരത്തിൽ തിരക്കേറി

Aswathi Kottiyoor

വർഷകാലം പാതി പിന്നിട്ടിട്ടും പ്രതീക്ഷക്കൊത്ത് മഴയില്ല

Aswathi Kottiyoor

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും.

Aswathi Kottiyoor
WordPress Image Lightbox