25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • ഗ്രാമീണ മേഖലയിലുള്ള കർഷകർ ഓൺലൈൻ വഴിയുള്ള കർഷക ഉത്പന്ന വിതരണത്തിലേക്ക് ശ്രദ്ധ തിരിക്കണം :- രാഹുൽ ചക്രപാണി.
kannur

ഗ്രാമീണ മേഖലയിലുള്ള കർഷകർ ഓൺലൈൻ വഴിയുള്ള കർഷക ഉത്പന്ന വിതരണത്തിലേക്ക് ശ്രദ്ധ തിരിക്കണം :- രാഹുൽ ചക്രപാണി.

റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കുണ്ടംകുഴി ശാഖ ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ അദ്ദേഹം.

കോവിഡ് മൂലം തകർന്നു നിൽക്കുന്ന കാർഷിക മേഖല ഉണരണമെങ്കിൽ ഗ്രാമീണ മേഖലയിലെ കർഷകർ പാരമ്പരാഗത വില്പന രീതി മാറി ഓൺലൈൻ വ്യാപാരത്തിൽ ശ്രദ്ധ തിരിക്കണം. അതിലൂടെ കൂടുതൽ വരുമാനം ലഭിക്കുകയും പുതിയ വിപണന മാർക്കറ്റ് ആരംഭിക്കാൻ സാധിക്കുകയും ചെയ്യും.
സ്ഥാപനത്തിന്റെ കാഞ്ഞങ്ങാട് ഏരിയ മാനേജർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം ധന്യ മുഖ്യാതിഥിയായി.പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ എ മാധവൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വരദരാജ്, പഞ്ചായത്ത്‌ മെമ്പർ ഡി വത്സല, കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പ്രഭാകരൻ സി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ സി കുഞ്ഞമ്പുനായർ, കമ്പനി ലീഗൽ അഡ്വൈസർ അഡ്വകേറ്റ് പി വി ഷാജി, റീജിയണൽ മാനേജർ പ്രസാദ് ഒ നായർ എന്നിവർ ആശംസകൾ നേർന്നു. ബ്രാഞ്ച് മാനേജർ ജയകൃഷ്ണൻ കെ സ്വാഗതവും അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ ശ്രുതിലയ നന്ദിയും പറഞ്ഞു. ഉദ്ഘടനത്തിൽ ബേഡഡുക്ക പഞ്ചായത്തിലെ മൂന്നു പ്രമുഖ കർഷകരെ ആദരിച്ചു.

Related posts

മലബാറിന്‍റെ ടൂറിസം വികസനത്തിന് കുതിപ്പേകാൻ “ഫാം 2 ​മ​ല​ബാ​ർ 500′ ! ആ​ദ്യ ഫാം ​ട്രി​പ്പ് നാളെ ​ക​ണ്ണൂ​രി​ൽ

Aswathi Kottiyoor

മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ന് ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ വി​ല 90ന് ​അ​രി​കെ……….

Aswathi Kottiyoor
WordPress Image Lightbox