23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോ​വി​ഡ് കൂ​ടു​ന്നു; 1.4 കോ​ടി ജ​ന​ങ്ങ​ളെ ടെ​സ്റ്റ് ചെ​യ്യാ​നൊ​രു​ങ്ങി ചൈ​നീ​സ് ന​ഗ​രം
Kerala

കോ​വി​ഡ് കൂ​ടു​ന്നു; 1.4 കോ​ടി ജ​ന​ങ്ങ​ളെ ടെ​സ്റ്റ് ചെ​യ്യാ​നൊ​രു​ങ്ങി ചൈ​നീ​സ് ന​ഗ​രം

വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട്ട പ​രി​ശോ​ധ​ന ന​ട​ത്താ​നൊ​രു​ങ്ങി ചൈ​നീ​സ് ന​ഗ​രം. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1.4 കോ​ടി ജ​ന​ങ്ങ​ളെ പ​രി​ശോ​ധി​ക്കാ​നാ​ണ് ചൈ​നീ​സ് തു​റ​മു​ഖ ന​ഗ​ര​മാ​യ ടി​യാ​ൻ​ജി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തി​യ​താ​യി സ്ഥി​രീ​ക​രി​ച്ച 20 കേ​സു​ക​ളി​ൽ ര​ണ്ടെ​ണ്ണം ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം മൂ​ല​മാ​ണ്. മ​ഹാ​മാ​രി​യെ പൂ​ർ​ണ​മാ​യും തു​ട​ച്ചു നീ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സീ​റോ-​കോ​വി​ഡ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂ​ട്ട​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കു​ന്ന​ത് വ​രെ എ​ല്ലാ​വ​രും വീ​ടി​നു​ള്ളി​ൽ തു​ട​രാ​നാ​ണ് നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം മു​ത​ൽ ടി​യാ​ൻ​ജി​നി​ൽ ലോ​ക്ഡൗ​ണാ​ണ്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്കു​ള്ള ഷോ​പ്പിം​ഗ് പോ​ലും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് ഫ​ലം ന​ൽ​ക​ണം.

Related posts

വിയറ്റ്നാം സംഘം കേരളത്തിലെത്തി

Aswathi Kottiyoor

കെ സ്വിഫ്റ്റ് മുതൽ ആമസോൺവരെ ; 10,000 സംരംഭകര്‍ ഇന്ന്‌ ഒത്തുചേരുന്നു

Aswathi Kottiyoor

മെഡിക്കൽ കോളേജിൽ പുതിയ ഹാർട്ട് ലങ് മെഷീൻ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox