24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംഭവം കാമ്പസിന് പുറത്തെന്ന് പ്രിന്‍സിപ്പല്‍; കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, തിരച്ചില്‍.
Kerala

സംഭവം കാമ്പസിന് പുറത്തെന്ന് പ്രിന്‍സിപ്പല്‍; കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, തിരച്ചില്‍.

പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായ ധീരജിന് കുത്തേറ്റത് കോളേജിന് പുറത്തുവെച്ചെന്ന് പ്രിന്‍സിപ്പല്‍. കാമ്പസിന് പുറത്തുവെച്ചാണ് അക്രമം നടന്നതെന്നും കോളേജിനകത്ത് സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും പ്രിന്‍സിപ്പല്‍ ഡോ.ജലജ.തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോലീസിന് നേരത്തെ കത്ത് നല്‍കുകയും കാമ്പസില്‍ പോലീസ് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. സമീപകാലത്തൊന്നും കോളേജില്‍ സംഘര്‍ഷമുണ്ടായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എസ്.എഫ്.ഐ. പ്രവര്‍ത്തകനെ അക്രമിച്ചത് മണിയാന്‍കുടി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട ധീരജും മറ്റുള്ളവരും കോളേജിന് പുറത്തേക്ക് വന്നപ്പോളായിരുന്നു അക്രമം. ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപത്തുവെച്ചാണ് സംഭവമുണ്ടായത്. അക്രമത്തില്‍ മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി കുത്തേറ്റതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ധീരജിന്റെ നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ വിദ്യാര്‍ഥിയെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തേറ്റ മറ്റ് വിദ്യാര്‍ഥികളില്‍ ഒരാളുടെ നില ഗുരുതരമാണെന്നും വിവരങ്ങളുണ്ട്.

അതിനിടെ, സംഭവത്തില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ അല്പസമയം കൂടി സ്ഥലത്തുണ്ടായിരുന്നു. പിന്നീടാണ് കാണാതായത്. അധികദൂരത്തേക്ക് പ്രതി രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് പോലീസ് കരുതുന്നത്. സമീപപ്രദേശങ്ങളില്‍ ഒളിവില്‍കഴിയുകയായിരിക്കുമെന്നും പോലീസ് കേന്ദ്രങ്ങള്‍ പറയുന്നുണ്ട്.

എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന സംഭവം ആസൂത്രിതമായ അക്രമമാണെന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി ആരോപിച്ചു. പൈനാവ് കോളേജില്‍ നടന്നത് കോണ്‍ഗ്രസിന്റെ അക്രമമാണെന്ന് എസ്.എഫ്.ഐ.യും ആരോപിച്ചു.

തിങ്കളാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജ് കാമ്പസിന് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് കോളേജിലും പ്രദേശത്തും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related posts

തലശ്ശേരി-മൈസൂരു റെയിൽപാത: എം.എൽ.എമാരുമായി ചർച്ച

Aswathi Kottiyoor

പുതിയ സംരംഭങ്ങൾ, ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും സീക വൈറസ്; രോഗം ബെംഗളൂരുവില്‍ നിന്നെത്തിയ 29കാരിക്ക്.

Aswathi Kottiyoor
WordPress Image Lightbox