24.5 C
Iritty, IN
October 5, 2024
  • Home
  • Thalassery
  • കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തിൽ കീരിടമണിഞ്ഞ് മാനന്തവാടി രൂപത
Thalassery

കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തിൽ കീരിടമണിഞ്ഞ് മാനന്തവാടി രൂപത

പാലക്കാട് : 2021 ഡിസംബർ 12,19 തിയ്യതികളിളായി സംഘടിപ്പിക്കപ്പെട്ട കെ.സി.വൈ.എം സംസ്ഥാന കലോത്സവം ഉത്സവ് 2021 കലാ-സാഹിത്യ മത്സരത്തിൽ കെ. സി. വൈ. എം മാനന്തവാടി രൂപത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 32 രൂപതകളിൽ നിന്നും 28 ഇനങ്ങളിലായി ആയിരത്തിൽപ്പരം മത്സരാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിൽ നിന്നുമാണ് കെ.സി.വൈ.എം മാനന്തവാടി രൂപത ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കെസിവൈഎം താമരശ്ശേരി രൂപത രണ്ടാം സ്ഥാനവും, തിരുവനന്തപുരം ലാറ്റിൻ രൂപത മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാലക്കാട് യുവക്ഷേത്ര കോളേജിൽ വച്ച് നടന്ന 44-മത് സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന വേദിയിൽ വെച്ച് സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളായ ജിഷിൻ മുണ്ടക്കാതടത്തിൽ, ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, സംസ്ഥാന സെക്രട്ടറി റോസ് മേരി തേറുകാട്ടിൽ, സംസ്ഥാന സെനറ്റ് അംഗവും രൂപത ജനറൽ സെക്രട്ടറിയുമായ ഡെറിൻ കൊട്ടാരത്തിൽ, സംസ്ഥാന സെനറ്റ് അംഗം റ്റെസിൻ തോമസ് വയലിൽ, രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ആനിമേറ്റർ സി. സാലി സിഎംസി എന്നിവർ ട്രോഫി ഏറ്റുവാങ്ങി.

Related posts

സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം; 3 പേര്‍ കൂടി പിടിയില്‍

Aswathi Kottiyoor

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ ഗതാഗത നിരോധനം തുടരും.

Aswathi Kottiyoor
WordPress Image Lightbox