25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജി​ല്ലാ ഒ​ളി​ന്പിക്സ് ഇ​ന്നു​ മു​ത​ൽ
kannur

ജി​ല്ലാ ഒ​ളി​ന്പിക്സ് ഇ​ന്നു​ മു​ത​ൽ

ക​ണ്ണൂ​ർ: പ്ര​ഥ​മ ക​ണ്ണൂ​ർ ജി​ല്ലാ ഒ​ളി​ന്പിക്സ് ഗെ​യിം​സി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. രാ​വി​ലെ ഒ​ൻ​പ​തി​ന് മു​നി​സി​പ്പ​ൽ ഹൈ​സ്കൂ​ളി​ൽ ഡോ.​വി.​ശി​വ​ദാ​സ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ഒ​ളി​ന്പി​ക്സ് ചെ​യ​ർ​മാ​ൻ സി.​കെ.​സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ മു​ഖ്യാ​തി​ഥി​യാ​കും. ധ്യാ​ൻ​ച​ന്ദ് അ​വാ​ർ​ഡ് ജേ​താ​വ് കെ.​സി. ലേ​ഖ​യെ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ആ​ദ​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്.​ച​ന്ദ്ര​ശേ​ഖ​ർ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ ആ​ർ.​ഇ​ള​ങ്കോ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.​

​ഫെ​ബ്രു​വ​രി 15 മു​ത​ൽ 24 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ഒ​ളി​ന്പി​ക്സ് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജി​ല്ല​യി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗെ​യിം​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 24 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

ഗെ​യിം​സി​ന് തു​ട​ക്കം കു​റി​ച്ചു​ള്ള വി​ളം​ബ​ര​ജാ​ഥ ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഒ​ളി​മ്പി​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ദാ​ന​ന്ദ​ൻ ,വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഷാ​ഹി​ൻ പ​ള്ളി​ക്ക​ണ്ടി , ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​പി.​കെ. ജ​ഗ​ന്നാ​ഥ​ൻ ട്ര​ഷ​റ​ർ യു.​പി.​ഷി​ബി​ൻ കു​മാ​ർ , ഗെ​യിം​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​പി. മു​ഹ​മ്മ​ദ​ലി, ടെ​ക്നി​ക്ക​ൽ ചെ​യ​ർ​മാ​ൻ ഡോ. ​പി.​ടി. ജോ​സ​ഫ്, ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ഹേ​ഷ് ച​ന്ദ്ര ബാ​ലി​ഗ സ്പോ​ൺ​സ​ർ​ഷി​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​വി. രാ​മ​കൃ​ഷ്ണ​ൻ, മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​ജോ​ഗേ​ഷ് വി​വി​ധ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​മാ​ർ, കാ​യി​ക താ​ര​ങ്ങ​ൾ എന്നിവർ പ​ങ്കെ​ടു​ത്തു. കാ​ന​നൂ​ർ സൈ​ക്ലിം​ഗ് ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ സൈ​ക്കി​ൾ റൈ​ഡും ന​ട​ന്നു.

ടേ​ബി​ൾ ടെ​ന്നീ​സ് 15 മു​ത​ൽ; ത​യ്ക്വാൻഡോ 16 ന്

ക​ണ്ണൂ​ർ: ടേ​ബി​ൾ ടെ​ന്നീ​സ് മ​ത്സ​ര​ങ്ങ​ൾ 15,16 തി​യ​തി​ക​ളി​ൽ മു​ണ്ട​യാ​ട് മി​ലേ​നി​യം ടേ​ബി​ൾ ടെ​ന്നീ​സ് അ​ക്കാ​ഡമി​യി​ൽ ന​ട​ക്കും. പുരുഷ, വനിതാ വി​ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഏ​ത് പ്രാ​യ​ക്കാ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് ഫെ​ബ്രു​വ​രി 15 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. 12ന് ​മു​മ്പാ​യി എ​ൻ​ട്രി​ക​ൾ ഓ​ൺ​ലൈ​നാ​യി ല​ഭി​ക്കണം. താ​ത്പ​ര്യ​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ 9447238131 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

ത​യ്ക്വാൻഡോ മ​ത്സ​രം 16 ന് ​കണ്ണൂർ ജി​വി​എ​ച്ച്എ​സ്എ​സിൽ (സ്പോ​ർ​ട്സ്) ന​ട​ക്കും. എ​ട്ട് ഭാ​ര​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പു​രു​ഷ-​വ​നി​താ താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 8.30 ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 10 ന് ​മ​ത്സ​രം ആ​രം​ഭി​ക്കും.

ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ൾ

(ബ്രാ​യ്ക്ക​റ്റി​ൽ വേ​ദി)
ഹാ​ൻ​ഡ് ബോ​ൾ (ജി​എ​ച്ച്എ​സ്‌​എ​സ്,വ​യ​ക്ക​ര)
ക​ബ​ഡി (ജി​വി​എ​ച്ച്എ​സ്, ക​ണ്ണൂ​ർ)
ക​രാ​ത്തെ (ജി​വി​എ​ച്ച്എ​സ്, ക​ണ്ണൂ​ർ)
ഖോ-​ഖോ (ക​ണ്ടോ​ത്ത്, പ​യ്യ​ന്നൂ​ർ)
ടെ​ന്നീ​സ് (ടെ​ന്നീ​സ് കോ​ർ​ട്ട്, ക​ണ്ണൂ​ർ)
വു​ഷു (ജി​വി​എ​ച്ച്എ​സ്, ക​ണ്ണൂ​ർ)

Related posts

ക​ണ്ണൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 410 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor

*കണ്ണൂർ ജില്ലയിൽ സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
WordPress Image Lightbox