പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ പ്രതിനിധി നിഷാദ് മണത്തണ പരിപാടി വിശദീകരിച്ചു. വൈസ്. പ്രസിഡന്റ് സുധീഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷൻമാർ, വാർഡ് മെമ്പർമാർ, വിവിധ ആരാധനാലയങ്ങളുടെ പ്രതിനിധികൾ, സ്‌കൂൾ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത് പരിധിയിൽ ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കുമെന്നും സൂചന ബോർഡുകൾ പൊതു ഇടങ്ങളിൽ സ്ഥാപിക്കുമെന്നും, ബോധവത്കരണ നോട്ടീസുകൾ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കൈമാറുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷ നടപ്പിലാക്കും. എല്ലാത്തരം പ്ലാസ്റ്റിക് മാലിന്യങ്ങളും ഹരിതകർമസേനക്ക് യൂസർഫീ നൽകി കൈമാറണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു.