• Home
  • kannur
  • അ​നു​മ​തി​യി​ല്ലാ​തെ ജ​ന​റേ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാൽ നടപടി
kannur

അ​നു​മ​തി​യി​ല്ലാ​തെ ജ​ന​റേ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാൽ നടപടി

ക​ണ്ണൂ​ർ: കെ​എ​സ്ഇ​ബി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ജ​ന​റേ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ജി​ല്ലാ​ത​ല വൈ​ദ്യു​തി അ​പ​ക​ട നി​വാ​ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. അ​നു​മ​തി നേ​ടാ​ത്ത​വ​ര്‍​ക്കെ​തി​രെ പി​ന്നീ​ട് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കും. ജ​ന​റേ​റ്റ​റു​ക​ളി​ല്‍ നി​ന്ന് ലൈ​നി​ലേ​ക്ക് വൈ​ദ്യു​തി തി​രി​ച്ചു​ക​യ​റി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​തി​രു​മാ​നം. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റു​ടെ ചേം​ബ​റി​ലാ​യി​രു​ന്നു യോ​ഗം.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ വ​രെ ജി​ല്ല​യി​ല്‍ ര​ണ്ട് കെ​എ​സ്ഇ ബി ​ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടെ എ​ട്ട് പേ​രാ​ണ് വൈ​ദ്യു​താ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​ത്. അ​തോ​ടൊ​പ്പം ഒ​രാ​ന​യ്ക്കും പ​ശു​വി​നും ജീ​വ​ഹാ​നി​യു​ണ്ടാ​യി. വൈ​ദ്യു​ത ക​മ്പി​ക​ള്‍​ക്കി​ട​യി​ല്‍ കാ​ലു​ക​ള്‍ നാ​ട്ടി കേ​ബി​ളു​ക​ള്‍ വ​ലി​ക്കു​ക, പ​ന്ത​ല്‍, തോ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ താ​ത്കാ​ലി​ക നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ക, വൈ​ദ്യു​തി തൂ​ണു​ക​ളി​ല്‍ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ​വ പാ​ടി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍, ഉ​ത്സ​വ ക​മ്മ​റ്റി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കു​ക. ഓ​ള്‍ അ​ലൂ​മി​നി​യം ക​മ്പി​ക​ള്‍ മാ​റ്റി സ്റ്റീ​ല്‍ റീ ​ഇ​ന്‍​ഫോ​ഴ്‌​സ് അ​ലൂ​മി​നി​യം ക​മ്പി​ക​ള്‍ വ​ലി​ക്കു​ന്ന പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

വാ​ഹ​ന​ങ്ങ​ള്‍ വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍​ക്കി​ടി​ച്ച് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചാ​ല മു​ത​ല്‍ ന​ടാ​ല്‍ വ​രെ​യു​ള്ള ബൈ​പ്പാ​സി​ലെ വൈ​ദ്യു​തി തൂ​ണു​ക​ളി​ല്‍ റി​ഫ്ല​ക്ട​റു​ക​ൾ പ​തി​പ്പി​ക്കും. തെ​രു​വ് വി​ള​ക്കു​ക​ള്‍ ക​ത്തി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. എഡിഎം ​കെ. കെ.​ദി​വാ​ക​ര​ന്‍, കെഎ​സ്ഇബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ പി. ​സീ​താ​രാ​മ​ന്‍, ജി​ല്ലാ ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​കെ. സു​നി​ല്‍ ശ്രീ​നി​വാ​സ്്‍ തുടങ്ങി യവർ പ​ങ്കെ​ടു​ത്തു.

Related posts

മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി

നാ​യ​നാ​ർ​ക്കു​ശേ​ഷം ക​ണ്ണൂ​ർ ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​ലാ​പ​യാ​ത്ര

Aswathi Kottiyoor

ഗൗരിയമ്മയുടെ നില ഗുരുതരം…………..

Aswathi Kottiyoor
WordPress Image Lightbox