26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • അ​ട​ൽ റാ​ങ്കിം​ഗി​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് അം​ഗീ​കാ​രം
kannur

അ​ട​ൽ റാ​ങ്കിം​ഗി​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് അം​ഗീ​കാ​രം

ക​ണ്ണൂ​ർ: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും സം​രം​ഭ​ക​ത്വ-​ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സൂ​ച​ക​മാ​യ അ​ട​ല്‍ റാ​ങ്കിം​ഗി​ല്‍ ഇ​ടം​പി​ടി​ച്ച് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല. 2021 ലെ ​പ​ട്ടി​ക​യി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ഭാ​ഗ​ത്തി​ല്‍ പെ​ര്‍​ഫോ​ര്‍​മ​ര്‍ ബ്രാ​ന്‍​ഡി​ലാ​ണ് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഉ​ന്ന​ത​നി​ല​വാ​ര​മു​ള്ള ഗ​വേ​ഷ​ണം, സം​രം​ഭ​ക​ത്വം, ന​വീ​ക​ര​ണം എ​ന്നി​വ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ സ്ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​കയെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ട​ല്‍ റാ​ങ്കിം​ഗ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ 1438 സ്ഥാ​പ​ന​ങ്ങ​ള്‍ റാ​ങ്കിം​ഗി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.
വി​ദ്യാ​ര്‍​ഥി​ക​ളെ തൊ​ഴി​ല്‍ദാ​താ​ക്ക​ളാക്കി മാ​റ്റു​കയെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ പ​ദ്ധ​തി​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ന​ട​പ്പി​ലാ​ക്കിവ​രു​ന്ന​ത്. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്‍​സ്റ്റി​സ്റ്റ്യൂ​ഷ​ന്‍​സ് ഇ​ന്നൊ​വേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഏ​കോ​പി​പ്പി​ക്കു​ന്നു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശീ​ല​നം ല​ഭി​ച്ച 11 ഇ​ന്നൊ​വേ​ഷ​ന്‍ അം​ബാ​സി​ഡ​ര്‍​മാ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ഹാ​യി​ക്കാ​നു​ണ്ട്.

2013 മു​ത​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പാ​ല​യാ​ട് കാ​മ്പ​സി​ല്‍ സം​രം​ഭ​ക​ത്വ വി​ക​സ​ന ക്ല​ബ് (ഇ​ഡി ക്ല​ബ്) പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ത​ദ്ദേ​ശീ​യ​രാ​യ സം​രം​ഭ​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ​ദ്ധ​തി​ക​ള്‍ ക്ല​ബ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കിവ​രു​ന്നു. 2015ല്‍ ​കേ​ര​ള സ്റ്റാ​ര്‍​ട്ട് അ​പ് മി​ഷ​നു കീ​ഴി​ല്‍ അ​നു​വ​ദി​ച്ചുകി​ട്ടി​യ ഇ​ന്നോ​വേ​ഷ​ന്‍ ആ​ൻ​ഡ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് സെ​ന്‍റ​ര്‍ വി​ദ്യാ​ര്‍​​ഥി​ക​ളു​ടെ നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ള്‍ പ്ര​യോ​ഗ​വ​ത്ക​രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​ശ​യ​ങ്ങ​ളും സം​രം​ഭ​ക​ത്വ താ​ത്​പ​ര്യ​ങ്ങ​ളും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നുവേ​ണ്ടി സ്ഥാ​പി​ച്ച ബി​സി​ന​സ് ഇ​ന്‍​ക്യു​ബേ​ഷ​ന്‍ സെ​ന്‍റ​റി (ബി​ഐ​സി)ൽ അ​മ്പ​തി​ല്‍ പ​രം വി​ദ്യാ​ര്‍​ഥി സ്റ്റാ​ര്‍​ട്ട് അ​പ്പു​ക​ള്‍ ഇ​തി​നോ​ട​കം പ്ര​വ​ര്‍​ത്തി​ച്ചുവ​രു​ന്നു. ദേ​ശീ​യത​ല​ത്തി​ലും അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ആ​സ്ട്രെ​ക് ഇ​ന്നോ​വേ​ഷ​ന്‍, ടെ​ക്‌ടേ​ണ്‍, മാ​ര്‍​ക്ക് ബാ​ര്‍​ബ​ര്‍, റോ​ഡ് മേ​റ്റ്, വിം​ഗ് ട്വ​ന്‍റി മു​ത​ലാ​യ​വ പ്ര​ധാ​ന ബി​ഐ​സി സ്റ്റാ​ര്‍​ട്ട് അ​പ്പു​ക​ളാ​ണ്.

മാ​നേ​ജ്മെ​ന്‍റ് പ​ഠ​നവി​ഭാ​ഗം മേ​ധാ​വി ഡോ. ​യു. ഫൈ​സ​ല്‍, ഗ​വേ​ഷ​ക​നാ​യ ടി.​കെ. മു​നീ​ര്‍ എ​ന്നി​വര്‍​ക്കാ​ണ് ബി​സി​ന​സ് ഇ​ന്‍​ക്യു​ബേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ​യും മ​റ്റു സം​രം​ഭ​ക​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വം. മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സൂ​ര​ജ് എം. ​ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്‍​സ്റ്റി​സ്റ്റ്യൂ​ഷ​ന്‍​സ് ഇ​ന്നൊ​വേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.

സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നുംവേ​ണ്ടി സ​ര്‍​വ​ക​ലാ​ശാ​ല ഒ​രു സ്റ്റാ​ര്‍​ട്ട​പ്പ് നയം ത​ന്നെ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സം​രം​ഭ​കപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നുവേ​ണ്ടി പ്ര​ത്യേ​ക സ​മി​തി​യും നി​ല​വി​ലു​ണ്ട്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​ദ്യ ശ്ര​മ​ത്തി​ല്‍ത്ത​ന്നെ അ​ട​ല്‍ റാ​ങ്കിം​ഗി​ല്‍ ഇ​ടം നേ​ടാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്.

Related posts

കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

Aswathi Kottiyoor

വിപണി കണ്ടെത്താന്‍ കപ്പ ചലഞ്ചുമായി കണ്ണൂർ ജില്ല പഞ്ചായത്ത്

Aswathi Kottiyoor

ജില്ലാ ആസൂത്രണ സമിതി യോഗം 36 തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതി കൂടി അംഗീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox