22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • സ്ത്രീസൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം
kannur

സ്ത്രീസൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം

ക​ണ്ണൂ​ർ: സ്ത്രീ​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി വ​നി​താ ശി​ശു​ വി​ക​സ​ന വ​കു​പ്പ് ആ​വ​ഷ്ക​രി​ച്ച പ​ദ്ധ​തി​ക​ളോ​ട് മി​ക​ച്ച പ്ര​തി​ക​ര​ണം. ഒ​രു​ക്കം, ജ്വാ​ല, അ​മേ​യ, ഒ​പ്പം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് പു​തു​താ​യി ആ​വി​ഷ്ക​രി​ച്ച​ത്. പു​ന​ർ​വി​വാ​ഹ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള വി​ധ​വ​ക​ൾ​ക്ക് മി​ക​ച്ച പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച “ഒ​പ്പം’ പ​ദ്ധ​തി​യി​ൽ പത്തുപേ​രാ​ണ് നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ ഏ​ഴുപേ​ർ പു​ന​ർവി​വാ​ഹ​ത്തി​നാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.​പ്രീ-മാ​ര്യേ​ജ് കൗ​ൺ​സ​ലിം​ഗ്, മി​ക​ച്ച പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തി കൊ​ടു​ക്കു​ക തു​ട​ങ്ങി വി​വാ​ഹ​ത്തി​ന് വേ​ണ്ടു​ന്ന സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​ന​ൽ​കു​ന്ന​താ​ണ് “ഒ​പ്പം’ പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ 13 ന് ​പ്രീ-മാ​ര്യേ​ജ് കൗ​ൺ​സ​ലിം​ഗ് ന​ട​ത്തും. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ര​ജി​സ്റ്റ​ർ ചെ​യ​ത​വ​രി​ൽനി​ന്ന് ഒ​രാ​ളെ തെ​ര​ഞ്ഞെ​ടു​ത്ത് വി​വാ​ഹ​ത്തി​ന് വേ​ണ്ടു​ന്ന സ​ഹാ​യ​ങ്ങ​ൾ ചെ​യ്തുകൊ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വി​ധ​വ​ക​ളു​ടെ പു​ന‌​ർവി​വാ​ഹം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന “ഒ​പ്പം’ പ​ദ്ധ​തി​യി​ലേ​ക്ക് പു​രു​ഷ​ൻ​മാ​രു​ടെ മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. 50 പേ​രാ​ണ് ഫോ​ണി​ലൂ​ടെ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​ത്.​ അ​തി​ൽ മൂ​ന്നുപേ​ർ പോ​ലീ​സ് വേ​രി​ഫി​ക്കേ​ഷ​ന​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.​ വി​വാ​ഹ​ത്തി​ന് ത​യാ​റാ​യി മു​ന്നോ​ട്ടുവ​ന്നി​ട്ടു​ള്ള മ​റ്റു പു​രു​ഷ​ൻ​മാ​രു​ടെ പോ​ലീ​സ് വേ​രി​ഫി​ക്കേ​ഷ​നും മ​റ്റും പൂ​ർ​ത്തി​യാ​യാ​ൽ വി​വാ​ഹം ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. “ഒ​പ്പം’ പ​ദ്ധ​തി​ക്കുപു​റ​മെ വി​ധ​വ​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ​സം​രം​ഭ​ങ്ങ​ൾ ന​ട​ത്താ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന “ഒ​രു​ക്കം’ പ​ദ്ധ​തി​യും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന നി​യ​മ​ങ്ങ​ളെക്കു​റി​ച്ചും സൈ​ബ​ർ നി​യ​മ​ങ്ങ​ളെക്കു​റി​ച്ചും അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​നാ​യി തു​ട​ങ്ങു​ന്ന “ജ്വാ​ല’ ​പ​ദ്ധ​തി​ക്കും കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം, സാ​ങ്കേ​തി​ക പ​രീ​ശി​ല​നം ന​ൽ​കു​ന്ന “അ​മേ​യ’ പ​ദ്ധ​തി​ക്കും ഉ​ട​ൻ തു​ട​ക്ക​മാ​കും. ഈ ​മാ​സം പത്തിന് ​നടക്കു​ന്ന യോ​ഗ​ത്തി​ൽ ഇ​ക്കാര്യത്തിൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മി​ക​ച്ച പ്ര​തി​ക​ര​ണം

വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ രൂ​പീ​ക​രി​ച്ച വി​ധ​വ ഹെ​ൽ​പ് ഡെ​സ്കി​ൽ മൂ​ന്നു മാ​സ​ത്തി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 937 വ​നി​ത​ക​ൾ.​

ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യും അ​ങ്ക​ണവാ​ടി​ക​ൾ വ​ഴി​യും വി​ധ​വ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. മ​റ്റു വ​രു​മാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​നം മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ പൈ​ല​റ്റ് പ​ദ്ധ​തി എ​ന്നനി​ല​യി​ൽ ക​ണ്ണൂ​രി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഹെ​ൽ​പ് ഡെ​സ്കി​ന് ല​ഭി​ക്കു​ന്ന​ത്.​ മൂ​ന്നു​മാ​സം മു​ന്പാ​യി​രു​ന്നു ഇ​തി​ന്‍റെ രൂ​പീ​ക​ര​ണം.​ ഇ​തി​നോ​ട​കം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ‌​ഞ്ഞു.​ ജി​ല്ലാ ക​ളക്‌ട​റാ​ണ് പ​ദ്ധ​തി​യു​ടെ ചെ​യ​ർ​മാ​ൻ. ഇ​ന്ന​ർ​വീ​ൽ ക്ല​ബ് ഓ​ഫ് കാ​ന​ന്നൂ​ർ എ​ന്ന വ​നി​താ ഓ​ർ​ഗ​നൈ​സേ​ഷ​നും ഹെ​ൽ​പ് ഡെ​സ്കി​നോ​ട് ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ; 8129469393.

Related posts

കണ്ണുർ ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു…………

Aswathi Kottiyoor

*നുച്ചിയാട് സ്കൂള്‍ ലൈബ്രറിയിലേക്ക് ഡയലോഗ് സെന്റർ ഇരിട്ടി പുസ്തകങ്ങൾ കൈമാറി

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox