28.1 C
Iritty, IN
June 28, 2024
  • Home
  • kannur
  • പോ​ലീ​സ് ബൂ​ട്ടി​ന് ഇ​ര​യാ​യ​ത് ഷ​മീ​ർ; എ​വി​ടെ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ്
kannur

പോ​ലീ​സ് ബൂ​ട്ടി​ന് ഇ​ര​യാ​യ​ത് ഷ​മീ​ർ; എ​വി​ടെ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ്

ട്രെ​യി​നി​ൽ പോ​ലീ​സു​കാ​ര​ന്‍റെ ക്രൂ​ര മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു. കു​ത്തൂ​പ്പ​റ​മ്പ് സ്വ​ദേ​ശി പൊ​ന്ന​ൻ ഷ​മീ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക്രി​മി​ന​ൽ‌ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഷ​മീ​റെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഭ​വ​ഭേ​ദ​ന​ത്തി​ന് മൂ​ന്നു​വ​ർ‌​ഷം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വ​ച്ചി​ട്ടു​ണ്ട്. സ്ത്രീ​പീ​ഡ​നം, മോ​ഷ​ണം ഉ​ൾ​പ്പെ​ടെ അ​ഞ്ച് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​യാ​ളു​ടെ ചി​ത്രം ക​ണ്ട് ബ​ന്ധു​ക്ക​ളാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ഷ​മീ​റി​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മം​ഗ​ളൂ​രു​വി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം. മാ​ഹി​യി​ൽ​നി​ന്നു ക​യ​റി​യ ഷ​മീ​റി​നെ ക​ണ്ണൂ​ർ റെ​യി​ൽ​വേ എ​എ​സ്ഐ എം.​സി. പ്ര​മോ​ദാ​ണ് മ​ർ​ദി​ച്ച​ത്.

ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി​യ മ​ർ​ദ​ന​ദൃ ശ്യ​ങ്ങ​ൾ പു​റ​ത്താ​യ​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു.

Related posts

ഉരുപ്പുംകുറ്റി പന്നിഫാം കെട്ടിടങ്ങൾ 
സർക്കാർ മിച്ചഭൂമിയിൽ

Aswathi Kottiyoor

കാട്ടാന ഭീഷണി: കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ

Aswathi Kottiyoor

കൊമ്മേരി ആടുവളര്‍ത്തല്‍ ഫാം ഇല്ല; ആടുകളെ കൊല്ലില്ല

Aswathi Kottiyoor
WordPress Image Lightbox