• Home
  • Peravoor
  • കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്; എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.
Peravoor

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്; എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.

പേരാവൂര്‍: കസ്തൂരി  രംഗന്‍ റിപ്പോര്‍ട്ട്  പ്രകാരം  ഇ.എസ്.എ.യില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനവാസ കേന്ദ്രങ്ങളെയും കൃഷി സ്ഥലങ്ങളെയും പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  പേരാവൂര്‍ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ സണ്ണി ജോസഫ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാനം നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ജനവാസ പ്രദേശങ്ങളും കൃഷിസ്ഥലങ്ങളും കൂടി ഇ.എസ്.എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത മലയോര പ്രദേശത്തെ ജനങ്ങളില്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്താതെ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജനവാസ കേന്ദ്രങ്ങളെയും, കൃഷി സ്ഥലങ്ങളെയും പൂര്‍ണമായും ഒഴിവാക്കുന്നതിന് ആവശ്യമായ  നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ നിവേദനം നല്‍കിയത്.

Related posts

പേരാവൂർ ഡി.വൈ.എസ്.പി എ.വി. ജോണിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

Aswathi Kottiyoor

പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി.

Aswathi Kottiyoor

പേരാവൂർ തെരുവിലെ മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox