27.4 C
Iritty, IN
June 29, 2024
  • Home
  • kannur
  • ദേശീയ സാമ്പിൾ സർവേകളിൽ പൊതുജനപങ്കാളിത്തം പ്രധാനം
kannur

ദേശീയ സാമ്പിൾ സർവേകളിൽ പൊതുജനപങ്കാളിത്തം പ്രധാനം

കച്ചവട സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും ദേശീയ സാമ്പിൾ സർവേകൾക്ക് വിവരം താമസിപ്പിക്കുകയോ എന്യൂമറേറ്റർമാരെ മടക്കി അയക്കുകയോ ചെയ്യരുതെന്ന് കോഴിക്കോട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അറിയിച്ചു. പൊതുജനങ്ങൾ തൊഴിൽ തിരക്കുകൾക്കിടയിലും അല്പനേരം ചെലവഴിച്ചു പൂർണതോതിൽ സഹകരിക്കണം. ഓട്ടോ-ടാക്‌സി, തയ്യൽക്കടകൾ, കുടുംബശ്രീ, കച്ചവടക്കാർ, നിർമ്മാണ-ഉൽപാദന-സേവന മേഖലകളിലെ തൊഴിലാളികൾ, ഹോട്ടലുകൾ, വീടുകൾ കേന്ദ്രീകരിച്ചുള്ള മറ്റ് സംരംഭങ്ങൾ തുടങ്ങിയ മുഴുവൻ മേഖലകളിൽ നിന്നും വിവരം ശേഖരിക്കും. കോഴിക്കോട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡയറക്ടർ എഫ്. മുഹമ്മദ് യാസിർ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എം ജെ തോമസ്, ഫീൽഡ് ഓഫീസർ കെ കെ വിനോദൻ എന്നിവർ വിവിധ സംരംഭങ്ങൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തി.

Related posts

ഉരുപ്പുംകുറ്റി പന്നിഫാം കെട്ടിടങ്ങൾ 
സർക്കാർ മിച്ചഭൂമിയിൽ

Aswathi Kottiyoor

കൊവിഡ് വാക്സിനേഷന്‍ 109 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 416 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………

Aswathi Kottiyoor
WordPress Image Lightbox