27.4 C
Iritty, IN
June 29, 2024
  • Home
  • Kerala
  • കരുതൽ ഡോസ് അനുബന്ധരോഗം ഉള്ളവർക്ക്; ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട.
Kerala

കരുതൽ ഡോസ് അനുബന്ധരോഗം ഉള്ളവർക്ക്; ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട.

അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള കോ-മോർബിഡിറ്റി രോഗികൾ (ഒരു അസുഖത്തോടൊപ്പം വരുന്ന മറ്റൊരു രോഗത്തെ സൂചിപ്പിക്കുന്നത്) കോവിഡിനെതിരായ മുൻകരുതൽ ഡോസ് സ്വീകരിക്കാൻ അർഹരാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം.ഈ ഗണത്തിൽ പെടുന്ന മുതിർന്ന പൗരന്മാർ വാക്സീൻ സ്വീകരിക്കാൻ ഡോക്ടറുടെ കുറിപ്പടിയോ സർട്ടിഫിക്കറ്റോ കയ്യിൽ കരുതേണ്ട കാര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.ഒമിക്രോൺ വകഭേദം സംബന്ധിച്ച ആശങ്ക മുൻനിർത്തി ജനുവരി 10 മുതൽ ഇന്ത്യയിൽ മുൻകരുതൽ ഡോസുകൾ കൊടുക്കാൻ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം
ജനുവരി മൂന്നു മുതൽ വാക്സീൻ വിതരണം ആരംഭിക്കുന്ന 15നും 18 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ഓൺലൈൻ ആയോ വാക്സീൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ റജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി. അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാരെ കോവിഡ് മുൻനിര പോരാളികളായി പരിഗണിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു64

Related posts

ഇന്നും ഇ​ടി​യോ​ടു​കൂ​ടി​യ തീ​വ്ര മ​ഴയ്​ക്കു സാ​ധ്യ​ത‌‌‌, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം നിലവിൽ പര്യാപ്തം- മുഖ്യമന്ത്രി

Aswathi Kottiyoor

നരബലിക്ക് ശേഷം മാംസം പാകംചെയ്തു കഴിച്ചു; ആയുസ്സ് കൂടാന്‍ പച്ചയ്ക്ക് കഴിക്കാന്‍ നിര്‍ദേശിച്ച് ഷാഫി.*

Aswathi Kottiyoor
WordPress Image Lightbox