36.3 C
Iritty, IN
April 22, 2024
  • Home
  • Kerala
  • ക​ണ്ണൂ​ർ അ​ഗ്നി​ര​ക്ഷാസേ​ന​യി​ലു​ണ്ട് “പു​സ്ത​ക​ങ്ങ​ളു​ടെ ക​ല​വ​റ’
Kerala

ക​ണ്ണൂ​ർ അ​ഗ്നി​ര​ക്ഷാസേ​ന​യി​ലു​ണ്ട് “പു​സ്ത​ക​ങ്ങ​ളു​ടെ ക​ല​വ​റ’

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​ൽ വ​ര​വേ​ൽ​ക്കു​ന്ന​ത് പു​സ്ത​ക​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ്. തീ​ർ​ന്നി​ല്ല, അ​ക​ത്ത​ള​ത്തി​ൽ മീ​ന്‍​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​വും കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി​യു​മു​ണ്ട്. വാ​യ​ന​യെ​യും അ​തു​പോ​ലെ കൃ​ഷി​യെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ച് വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് ക​ണ്ണൂ​രി​ലെ അ​ഗ്നി​ര​ക്ഷാ​നി​ല​യം. ജി​ല്ലാ ആ​ശു​പ​ത്രി റോ​ഡി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ റി​സ​പ്ഷ​നി​ല്‍ 1500 പു​സ്ത​ക​ങ്ങ​ളോ​ടെ ലൈ​ബ്ര​റി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്തെ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ങ്ങ​ളെ​ല്ലാം വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ണ്ണൂ​രി​ലെ ഓ​ഫീ​സി​ലും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

വാ​യ​ന​ശാ​ല ഉ​ഷാ​ർ

എ​ല്ലാ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ഓ​ഫീ​സി​ലും ചെ​റി​യ ലൈ​ബ്ര​റി​യെ​ങ്കി​ലും തു​ട​ങ്ങ​ണ​മെ​ന്ന് സം​സ്ഥാ​ന ആ​സ്ഥാ​ന​ത്തു​നി​ന്ന് ഒ​രു​വ​ര്‍​ഷം മു​ന്പ് നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞു വ​രു​ന്ന​വ​ര്‍ ബൂ​ട്ടും യൂ​ണി​ഫോ​മും മ​റ്റും ഇ​ട്ടി​രു​ന്ന സ്ഥ​ലം പി​ന്നീ​ട് ലൈ​ബ്ര​റി​യാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​വി. ല​ക്ഷ്മ​ണ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പി​ന്നീ​ട് റാ​ക്കു​ക​ളും അ​ല​മാ​ര​യും ഒ​രു​ക്കി. നേ​ര​ത്തെ ന​ണി​യൂ​ര്‍ ന​മ്പ്രം പൊ​തു​ജ​ന വാ​യ​ന​ശാ​ല ആ​ന്‍​ഡ് ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി​യാ​യി ദീ​ര്‍​ഘ​കാ​ലം പ്ര​വ​ര്‍​ത്തി​ച്ച അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ലൈ​ബ്ര​റി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​സ്ത​ക​ശേ​ഖ​ര​ണ​ത്തി​നി​റ​ങ്ങി​യ​തോ​ടെ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ള്‍ ല​ഭി​ച്ചു. സു​ഹൃ​ത്തു​ക്ക​ളെ​യും പ്ര​സാ​ധ​ക​രെ​യും സ​മീ​പി​ച്ച​പ്പോ​ള്‍ അ​നു​കൂ​ല പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു. ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റി​യ പ​ണ​പ്പി​രി​വ് ന​ട​ത്തി​യും പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങി. അ​ങ്ങ​നെ​യാ​ണ് ഇ​ന്നു കാ​ണു​ന്ന ത​ര​ത്തി​ലു​ള്ള പു​സ്ത​ക​ശേ​ഖ​രം ലൈ​ബ്ര​റി​യി​ലെ​ത്തി​യ​ത്.

ക​വി​ത, നോ​വ​ല്‍, ജീ​വ​ച​രി​ത്രം, ബാ​ല​സാ​ഹി​ത്യം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് അ​ടു​ക്കും ചി​ട്ട​യോ​ടെ​യു​മാ​ണ് ലൈ​ബ്ര​റി. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​മു​ണ്ട്. സ്റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രും തൊ​ട്ട​ടു​ത്ത ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് ലൈ​ബ്ര​റി അം​ഗ​ങ്ങ​ള്‍. ജീ​വ​ന​ക്കാ​ര്‍​ക്കു​പു​റ​മേ പ​തി​വാ​യി പ​ത്തോ​ളം കു​ട്ടി​ക​ളും ഇ​വി​ടെ​നി​ന്ന് പു​സ്ത​കം എ​ടു​ക്കാ​റു​ണ്ട്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 20ന് ​ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ച സം​സ്ഥാ​ന മേ​ധാ​വി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ബി.​സ​ന്ധ്യ നി​ല​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ്ര​ന്ഥ​ശാ​ല​യ്ക്ക് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു​വെ​ന്ന് സ​ന്ദ​ര്‍​ശ​ക​പു​സ്ത​ക​ത്തി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ ജ​ന​മൈ​ത്രി പോ​ലീ​സി​നെ​ക്കു​റി​ച്ച് എ​ഡി​റ്റ് ചെ​യ്ത പു​സ്ത​കം അ​വ​ര്‍ സം​ഭാ​വ​ന ചെ​യ്യു​ക​യും ചെ​യ്തു.

പ​ച്ച​ക്ക​റികൃ​ഷി​യും മീ​ൻ വ​ള​ർ​ത്ത​ലും

കൃ​ഷി​വ​കു​പ്പി​ന്‍റെ പ്രോ​ത്സാ​ഹ​ന​ത്തോ​ടെ​യാ​ണ് മ​ട്ടു​പ്പാ​വി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഇ​രു​ന്നൂ​റോ​ളം ഗ്രോ ​ബാ​ഗു​ക​ളി​ല്‍ മ​ണ​ല്‍ നി​റ​ച്ച് വി​ത്തി​ടാ​നാ​യി ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. ആ​ദ്യ​വ​ര്‍​ഷം വെ​ണ്ട​യും ത​ക്കാ​ളി​യും വ​ഴു​ത​ന​യും കൃ​ഷി ചെ​യ്‌​തെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച ലാ​ഭ​മു​ണ്ടാ​ക്കാ​നാ​യി​ല്ല. എ​ങ്കി​ലും വീ​ണ്ടും മി​ക​ച്ച രീ​തി​യി​ല്‍ കൃ​ഷി​യി​റ​ക്കാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​നം. ഓ​ഫീ​സി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ വെ​റു​തെ കി​ട​ന്ന സ്ഥ​ല​ത്താ​ണ് പ്ലാ​സ്റ്റി​ക് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് ടാ​ങ്കു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. വെ​ള്ളം നി​റ​ച്ച് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ഇ​ടാ​ന്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഇ​വി​ടെ വ​ള​ര്‍​ത്തി​യെ​ടു​ത്ത മ​ത്സ്യ​ത്തി​ന് ഉ​ദ്ദേ​ശി​ച്ച തൂ​ക്കം വ​ന്നി​ല്ലെ​ങ്കി​ലും അ​റു​ന്നു​റോ​ളം എ​ണ്ണം വ​ള​ര്‍​ന്നു​കി​ട്ടി. പു​തി​യ കു​ഞ്ഞു​ങ്ങ​ളെ ഉ​ട​ന്‍ ഇ​തി​ല്‍ നി​ക്ഷേ​പി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Related posts

ശബരിമല ദർശനത്തിന്‌ വ്യാഴാഴ്‌ച മുതൽ സ്‌പോട്ട്‌ ബുക്കിങ്‌; പത്തിടത്ത്‌ സൗകര്യം ഒരുക്കിയതായി സർക്കാർ .

Aswathi Kottiyoor

കെ റെയിൽ : അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്ന്‌ ഹൈക്കോടതിയിൽ

Aswathi Kottiyoor

ബഫർ സോൺ : വിദഗ്ധസമിതി പരിശോധന 23ന്‌ ശേഷം ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox