23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വി​ദേ​ശ​ത്തും ഇ​ത​ര സം​സ്ഥാ​ന​ത്തും മ​രി​ച്ച​വ​ർ പ​രി​ധി​ക്ക് പു​റ​ത്ത്
Kerala

വി​ദേ​ശ​ത്തും ഇ​ത​ര സം​സ്ഥാ​ന​ത്തും മ​രി​ച്ച​വ​ർ പ​രി​ധി​ക്ക് പു​റ​ത്ത്

ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ​ക്ക് ധ​ന​സ​ഹാ​യം തീ​രു​മാ​നി​ച്ചെ​ങ്കി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി​യാ​യി​ല്ല. ഇ​തു​കാ​ര​ണം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് സ​ർ​ക്കാ​രി​ൽ​നി​ന്നും ല​ഭി​ക്കേ​ണ്ട ധ​ന​സ​ഹാ​യ​ത്തി​ന് പു​റ​ത്ത് നി​ൽ​ക്കു​ന്ന​ത്.

കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ (ഐ​സി​എം​ആ​ർ) മാ​ർ​ഗ നി​ർ​ദേ​ശ​മാ​ണ് മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച് വി​ദേ​ശ​ത്തും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ വ്യ​ക്ത​മാ​യ ക​ണ​ക്ക് പോ​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കൈ​യി​ലി​ല്ല. വി​ദേ​ശ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ൺ​സി​ലാ​ണ് മാ​ന​ദ​ണ്ഡം ഇ​റ​ക്കേ​ണ്ട​ത്. കോ​വി​ഡ് മ​ര​ണ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് തി​രു​ത്താ​ൻ ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് ഇ​തു​വ​രെ ല​ഭി​ച്ച​ത് 1700 അ​പേ​ക്ഷ​ക​ൾ. ഇ​തി​ൽ 1000 അ​പ്പീ​ലു​ക​ൾ മ​ര​ണ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ, വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ര​ണ​സ​ർ​ട്ടി​ഫി​ക്കേ​റ്റ് തി​രു​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കാ​ം. അ​പേ​ക്ഷ​ക​ളി​ലെ ആ​ശ​യ​ക്കുഴ​പ്പ​വും ആ​ശ്രി​ത​രെ സം​ബ​ന്ധി​ച്ച വ്യ​ക്ത​ത ഇ​ല്ലാ​ത്ത​തും കാ​ര​ണം അ​പേ​ക്ഷ​യി​ൽ തീ​ർ​പ്പു​ക​ൽ​പ്പി​ക്കാ​ൻ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കെ​ല്ലാം കു​ടും​ബ വ​രു​മാ​നം നോ​ക്കാ​തെ​യാ​ണ് ദു​ര​ന്ത​നി​വാ​ര​ണ നി​ധി​യി​ൽ നി​ന്ന് സ​ഹാ​യം നൽകു​ന്ന​ത്.

ക​ണ്ണൂ​രി​ൽ ദ്രു​ത​ഗ​തി​യി​ൽ

കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര അ​പേ​ക്ഷ​യി​ൽ ദ്രു​ത​ഗ​തി​യി​ൽ തീ​ർ​പ്പു​ക​ൽ​പ്പി​ച്ച് ജി​ല്ല. 75 ശ​ത​മാ​നം അ​പേ​ക്ഷ​യും തീ​ർ​പ്പു​ക​ൽ​പ്പി​ച്ച​താ​യി ഡി​എം​ഒ അ​റി​യി​ച്ചു. ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി​യ അ​പേ​ക്ഷ​യി​ൽ തു​ക ന​ൽ​കാ​നാ​യി ട്ര​ഷ​റി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് 50,000 രൂ​പ വീ​ത​മാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ന്ന​ത്. ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കു​ന്ന​തി​ൽ കേ​ര​ള​ത്തി​ന്‍റെ മെ​ല്ലെ​പ്പോ​ക്ക് സു​പ്രീം​കോ​ട​തി വി​മ​ർ​ശി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യ​ത്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ 3372 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്താ​നും വേ​ഗം അ​പേ​ക്ഷി​ക്കാ​നു​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

സിഎജി റിപ്പോർട്ടിലുള്ളത് 50 വർഷത്തെ കണക്ക്, നികുതിവരുമാനം 2600 കോടി വർധിച്ചത് ചെറിയ കാര്യമല്ല: കെ എൻ ബാലഗോപാൽ

Aswathi Kottiyoor

ലോകവ്യാപാര സംഘടനാ യോഗത്തിൽ പരമ്പരാഗത മത്സ്യബന്ധനമേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കണം : മന്ത്രി സജി ചെറിയാൻ

പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: ട്രെ​യി​നു​ക​ൾ വഴി തി​രി​ച്ചു​വി​ടുന്നു

Aswathi Kottiyoor
WordPress Image Lightbox