26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കോ​ൺ​ഗ്ര​സ് ജ​ന്മദിനാഘോഷം: സി​യു​സി സം​ഗ​മ​വും റാ​ലി​യും ഇന്ന്
kannur

കോ​ൺ​ഗ്ര​സ് ജ​ന്മദിനാഘോഷം: സി​യു​സി സം​ഗ​മ​വും റാ​ലി​യും ഇന്ന്

ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ 137ാം ജ​ൻ​മ​ദി​നം ജി​ല്ല​യി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്കുു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​റി​യി​ച്ചു. ഇ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ സി​യു​സി യൂ​ണി​റ്റു​ക​ളു​ടെ സം​ഗ​മ​വും പ്ര​വ​ർ​ത്ത​ക റാ​ലി​യും ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് കേ​ള​കം മ​ഞ്ഞ​ളാംപു​റ​ത്ത് നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ത്തു​ന്ന റാ​ലി കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ക്കും.

പൊ​തു​സ​മ്മേ​ള​നം വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ന്മാ​ർ സം​ബ​ന്ധി​ക്കും. നാ​ളെ രാ​വി​ലെ 9.30 ന് ​ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സി​സി ഓ​ഫീ​സി​ൽ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ൻ​റെ കാ​ലി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ച​രി​ത്ര സെ​മി​നാ​ർ ന​ട​ക്കും. അ​ന്നേ ദി​വ​സം ജി​ല്ല​യി​ലെ 137 മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര​ക​ളും പൊ​തു​സ​മ്മേ​ള​ന​വും​ന​ട​ത്തും.

Related posts

ഇ​ന്ന് ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ നേ​രി​ടാ​ന്‍ ജി​ല്ലാ ആ​യു​ര്‍​വേ​ദ വി​ഭാ​ഗം സ​ജ്ജം

വി​നോ​ദസ​ഞ്ചാ​രികൾക്ക് താമസസൗകര്യം കുറവ്; അടച്ചിട്ട വീടുകൾ പരിഗണനയിൽ

Aswathi Kottiyoor
WordPress Image Lightbox