23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ക്രിസ്‌മസിന്‌ വിറ്റത്‌ 73 കോടിയുടെ മദ്യം
Kerala

ക്രിസ്‌മസിന്‌ വിറ്റത്‌ 73 കോടിയുടെ മദ്യം

ക്രിസ്‌മസിന്‌ കേരളത്തിൽ വിറ്റത്‌ 73 കോടി രൂപയുടെ മദ്യം. ബെവ്‌കോ, കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റുകൾവഴി വിറ്റ മദ്യത്തിന്റെ കണക്കാണിത്‌. ബെവ്‌കോ ഔട്‌ലറ്റ്‌ വഴി ക്രിസ്‌മസ്‌ ദിവസം 65 കോടിരൂപയുടെയും കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റ്‌ വഴി എട്ടു കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്‌മസ്‌ തലേന്ന്‌ ബെവ്‌കോ വഴി 65.88 കോടിരൂപയുടെ മദ്യം വിറ്റു. കൺസ്യൂമർഫെഡ്‌ വഴി 11.5 കോടിരൂപയ്‌ക്കും. ഇതുകൂടിയാകുമ്പോൾ ക്രിസ്‌മസിന്‌ കുടിച്ചത്‌ 150.38 കോടിരൂപയുടെ മദ്യമാകും.

ക്രിസ്‌മസ്‌ ദിനത്തിൽ ബെവ്‌കോ ഏറ്റവും കൂടുതൽ മദ്യം വിറ്റത്‌ തിരുവനന്തപുരം പവർ ഹൗസിലെ ഔട്‌ലറ്റിലാണ്‌, 73.54 ലക്ഷം രൂപയ്‌ക്ക്‌. 70.70 ലക്ഷം രൂപയുടെ മദ്യം വിറ്റ ചാലക്കുടി രണ്ടാമതും 60 ലക്ഷംരൂപയുടെ മദ്യംവിറ്റ ഇരിഞ്ഞാലക്കുട ഔട്‌ലറ്റ്‌ മൂന്നാം സ്ഥാനത്തുമാണ്‌. കഴിഞ്ഞ തവണയും ഇവയായിരുന്നു മുമ്പിൽ. കഴിഞ്ഞ ക്രിസ്‌മസിന്‌ 55 കോടിരൂപയുടെ മദ്യമാണ്‌ ബെവ്‌കോ വിറ്റത്‌. കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റുകളിൽ 54 ലക്ഷംരൂപയുടെ വിൽപ്പന നടന്ന കൊടുങ്ങല്ലൂരാണ്‌ മുമ്പിൽ. കൊച്ചി ബാനർജി റോഡിലെ ഔട്‌ലറ്റിൽ 53 ലക്ഷംരൂപയുടെ വിൽപ്പനയും നടന്നു. ബെവ്‌കോ ഔട്‌ലറ്റുകൾ വഴി ക്രിസ്‌മസ്‌ വരെയുള്ള നാല്‌ ദിവസം 215 കോടി രൂപയുടെ മദ്യം വിറ്റു.

Related posts

കാർഷികോൽപ്പന്ന വിപണനത്തിനും കൂട്ടായ്‌മകൾ

Aswathi Kottiyoor

സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor

സിയാലിന്റെ ഹരിതോർജ ഉത്പാദനം 25 കോടി യൂണിറ്റ്; കെഎസ്ഇബി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകർ

Aswathi Kottiyoor
WordPress Image Lightbox