24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • അ​ഴീ​ക്ക​ൽ തു​റ​മു​ഖത്ത് ഇ​ഡി​ഐ സം​വി​ധാ​ന​ം: ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Kerala

അ​ഴീ​ക്ക​ൽ തു​റ​മു​ഖത്ത് ഇ​ഡി​ഐ സം​വി​ധാ​ന​ം: ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തി​ലെ ച​ര​ക്ക് നീ​ക്ക​ത്തി​ന് വി​പു​ല​മാ​യ സാ​ധ്യ​ത​ക​ൾ ന​ൽ​കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഡേ​റ്റാ ഇ​ന്‍റ​ർ​ചെ​യ്ഞ്ച് സം​വി​ധാ​നം ( ഇ​ഡി​ഐ) ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി കെ.​വി. സു​മേ​ഷ് എം​എ​ൽ​എ അ​റി​യി​ച്ചു.

പ്ര​മു​ഖ ഷി​പ്പിം​ഗ് ഏ​ജ​ൻ​സി​ക​ളാ​യ ജെ.​എം. ബ​ക്ഷി, പു​ഷ്പ​ക് ഷി​പ്പിം​ഗ് കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം അ​ഴീ​ക്ക​ൽ തു​റ​മു​ഖം സ​ന്ദ​ർ​ശി​ച്ച ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

ക​പ്പ​ൽ ചാ​ൽ ആ​ഴം കൂ​ട്ടു​ന്ന​തി​നാ​യി മ​ണ്ണ് മാ​ന്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ക​പ്പ​ൽ ചാ​ലി​ന്‍റെ ആ​ഴം ഏ​ഴു മീ​റ്റ​റാ​ക്കാ​ൻ 22 ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​ർ മ​ണ്ണ് മാ​റ്റ​ണ​മെ​ന്നാ​ണ് സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി കി​ട്ടി​യാ​ൽ മ​ണ്ണ് മാ​റ്റി​ത്തു​ട​ങ്ങും. ല​ക്ഷ​ദ്വീ​പി​ൽ നി​ന്ന് അ​ഴീ​ക്ക​ലി​ലേ​ക്ക് ഒ​രു യാ​ത്രാ​ക്ക​പ്പ​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച മാ​രി​ടൈം ബോ​ർ​ഡ് ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ക്ഷ​ദ്വീ​പ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തും. തു​റ​മു​ഖ​ത്ത് ഷി​ഫ്റ്റ് സ​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും കെ.​വി. സു​മേ​ഷ് എം​എ​ൽ​എ പ​റ​ഞ്ഞു.

ജെ​എം ബ​ക്ഷി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​ദാ​സ്, പു​ഷ്പ​ക് ഷി​പ്പിം​ഗ് കോ​ർ​പ​റേ​ഷ​ൻ എം​ഡി രാ​ഹു​ൽ​മോ​ദി, മാ​രി​ടൈം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി.​ജെ. മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ഴീ​ക്ക​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ വെ​ടി​പ്പു​ള്ള​തും സൗ​ക​ര്യ​മു​ള്ള​തു​മാ​യ തു​റ​മു​ഖ​മാ​ണ് അ​ഴീ​ക്ക​ൽ പോ​ർ​ട്ടെ​ന്ന് ജെ​എം ബ​ക്ഷി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. ജെ​എം ബ​ക്ഷി ഗ്രൂ​പ്പാ​ണ് ജൂ​ൺ 21 മു​ത​ലാ​ണ് അ​ഴീ​ക്ക​ൽ തു​റ​മു​ഖം കേ​ന്ദ്രീ​ക​രി​ച്ച് ച​ര​ക്ക് ക​പ്പ​ൽ ഗ​താ​ഗ​തം ആ​രം​ഭി​ച്ച​ത്. വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണ് അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ 28 ത​വ​ണ​യാ​ണ് അ​ഴീ​ക്ക​ൽ തു​റ​മു​ഖം വ​ഴി ച​ര​ക്ക് നീ​ക്കം ന​ട​ന്ന​ത്.

ര​ണ്ടാ​യി​രം ക​ണ്ടെ​യ്ന​റു​ക​ൾ ഇ​വി​ടെ​നി​ന്നും ക​യ​റ്റി​പ്പോ​യി. വ്യാ​പാ​ര സ​മൂ​ഹ​വും ഉ​റ​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. സ​മീ​പ ഭാ​വി​യി​ൽ മി​ക​ച്ച തു​റ​മു​ഖ​മാ​യി അ​ഴീ​ക്ക​ൽ മാ​റും.

തു​റ​മു​ഖ​ത്ത് നി​ന്നും അ​ഴീ​ക്ക​ലി​ലേ​ക്ക് നേ​രി​ട്ട് ച​ര​ക്ക് ക​പ്പ​ൽ ഗ​താ​ഗ​തം ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും- കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. പോ​ർ​ട്ട് ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ പ്ര​തീ​ഷ് നാ​യ​ർ, ക്യാ​പ്റ്റ​ൻ അ​ഭി​ലാ​ഷ് ശ​ർ​മ, റോ​ഷ​ൻ ജോ​ർ​ജ് എ​ന്നി​വ​രും സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.

Related posts

*🔰⭕️ആദ്യപ്രസവത്തിന് മാത്രമല്ല രണ്ടാമത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ ഇനി 5000 രൂപ കേന്ദ്ര ധനസഹായം⭕️🔰*

Aswathi Kottiyoor

അദാലത്ത് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

Aswathi Kottiyoor

വൈദ്യുതി സർചാർജ്‌ വർധന ; പിന്നിൽ കൽക്കരി വിലയും

Aswathi Kottiyoor
WordPress Image Lightbox