27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പെൺകുട്ടികളുടെ വിവാഹ പ്രായം കേന്ദ്രനീക്കത്തെ കരുതിയിരിക്കണം: കെ കെ ശൈലജ
Kerala

പെൺകുട്ടികളുടെ വിവാഹ പ്രായം കേന്ദ്രനീക്കത്തെ കരുതിയിരിക്കണം: കെ കെ ശൈലജ

പയ്യന്നൂർ
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രനീക്കത്തിനു പിന്നിൽ നിഗൂഢലക്ഷ്യമുണ്ടെന്നും അതിനെ കരുതിയിരിക്കണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ. മതന്യൂന പക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയും ക്രിമിനൽ കേസുകളിൽ കുടുക്കി ജയിലിലടക്കുകയാണ് ലക്ഷ്യം. ഇത് കടുത്ത വഞ്ചനയാണ്. കരിവെള്ളൂർ സമരത്തിന്റെ 75-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈലജ.
വർഗീയ ലഹളയുണ്ടാക്കാനുള്ള നീക്കമാണ് ആലപ്പുഴയിൽ കൊലപാതകങ്ങളിലൂടെ ആർഎസ്‌എസ്സും എസ്‌ഡിപിഐയും ലക്ഷ്യമിടുന്നത്. ലഹളയുണ്ടായാൽ കേരളം ഉത്തരേന്ത്യൻ ഗ്രാമങ്ങൾ പോലെയാകും. ഇതിനെ യുവാക്കളെയും സ്ത്രീകളെയും അണിനിരത്തി ചെറുത്തു തോൽപ്പിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.

Related posts

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി: 82 ശതമാനം സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു, അഞ്ച്‌ മാസത്തിനുള്ളിൽ നിർമാണം തുടങ്ങും

Aswathi Kottiyoor

ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് വേ​ന​ൽ മ​ഴ

Aswathi Kottiyoor

ലഹരി ഉപയോഗം കുറയുന്നില്ല; ഭൂ​രി​പ​ക്ഷത്തിനും വേണ്ടത് ക​ഞ്ചാ​വ്

Aswathi Kottiyoor
WordPress Image Lightbox