25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • അ​യ്യ​ൻ​കു​ന്നിൽ എ​ൽ​ഡി​എ​ഫി​ന്‍റെ റി​ലേ സ​ത്യ​ഗ്ര​ഹം നാളെ മു​ത​ൽ
Iritty

അ​യ്യ​ൻ​കു​ന്നിൽ എ​ൽ​ഡി​എ​ഫി​ന്‍റെ റി​ലേ സ​ത്യ​ഗ്ര​ഹം നാളെ മു​ത​ൽ

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​യു​ടെ അ​ഴി​മ​തി​ക്കും സ്വ​ജ​ന​പ​ക്ഷ​പാ​തത്തി​നും കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു​മെ​തി​രേ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാളെ മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ റി​ലെ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തും. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളും വി​വി​ധ ക​ക്ഷിനേ​താ​ക്ക​ളും അ​റി​യി​ച്ചു. ഏ​ഴാം​ക​ട​വി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ചു​കൊ​ടു​ത്ത ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ന്നി ഫാ​മി​ന് അ​സി. സെ​ക്ര​ട്ട​റി ലൈ​സ​ൻ​സ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളേ​യും നി​യ​മ​ങ്ങ​ളേ​യും വെ​ല്ലു വി​ളി​ച്ചാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.

2020-21 വ​ർ​ഷ​ത്തി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണ പ​ദ്ധ​തി​യി​ൽ നി​ന്നും 5.75 ല​ക്ഷം ക​രാ​റു​കാ​ര​ന് കൊ​ടു​ത്ത​ത് വെ​ള്ളം വി​ത​ര​ണം ന​ട​ത്താ​തെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടും ബി​ൽ​തു​ക കൈ​മാ​റി​യ​തി​ൽ വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ ത​സ്തി​ക​യി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​ളെ നി​യ​മി​ച്ച് ര​ണ്ട് വ​ർ​ഷ​ക്കാ​ല​മാ​യി പ​ണം കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ഡി​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സെ​ക്ര​ട്ട​റി പി​രി​ച്ചു​വി​ട്ട​യാ​ളെ നി​യ​മവി​രു​ദ്ധ​മാ​യി തി​രി​ച്ചെ​ടു​ക്കു​ക​യും ശ​ന്പ​ളം വ​ർ​ധി​പ്പി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്ത​താ​യി എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.

ആ​സൂ​ത്ര​ണ ബോ​ർ​ഡ് ഉ​പാ​ധ്യ​ക്ഷ​നാ​യി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ ഭ​ർ​ത്താ​വി​നെ നി​യ​മി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​വും സ്വ​ജാ​ന പ​ക്ഷ​പാ​ത​വു​മാ​ണെ​ന്ന് കാ​ണി​ച്ച് ആ​റ് അം​ഗ​ങ്ങ​ൾ വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നുവെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ബി വാ​ഴ​ക്കാ​ല, ബി​ജോ​യി പ്ലാ​ത്തോ​ട്ടം, ഷൈ​നി വ​ർ​ഗീ​സ്. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബി​ജു വ​ർ​ഗീ​സ്, എ​ൻ.​ഐ. സു​കു​മാ​ര​ൻ, കെ.​ജെ. സ​ജീ​വ​ൻ, ദി​ലീ​പ് മോ​ഹ​ൻ, ജോ​ണി കാ​വു​ങ്ക​ൽ, എം.​എ. ആ​ന്‍റ​ണി, മാ​ത്യു പു​ളി​ക്ക​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

നമ്മൾ എന്ത് കാരുണ്യ പ്രവർത്തി ചെയ്യുമ്പോഴും അത് പരസ്പരം അറിയിക്കണം – കൃഷ്ണകുമാർ

Aswathi Kottiyoor

ലീപ് അവാർഡ് ദാന ചടങ്ങ് 28 ന്

Aswathi Kottiyoor

ഇ​രി​ട്ടി സ​ബ് ഡി​പ്പോ നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണ​ം: യൂത്ത് ഫ്രണ്ട്-എം

Aswathi Kottiyoor
WordPress Image Lightbox