30 C
Iritty, IN
October 2, 2024
  • Home
  • kannur
  • ഇരിട്ടി സബ്‌ഡിപ്പോ പുനരാരംഭിക്കണം: കെഎസ്‌ആർടിഇഎ
kannur

ഇരിട്ടി സബ്‌ഡിപ്പോ പുനരാരംഭിക്കണം: കെഎസ്‌ആർടിഇഎ

ഇരിട്ടി കെഎസ്‌ആർടിസി സബ്‌ഡിപ്പോ പുനരാരംഭിക്കണമെന്ന്‌ കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. താൽക്കാലിക ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുക, ശമ്പളം കൃത്യമായി വിതരണം ചെയ്യുക, പൊതുഗതാഗത സംരക്ഷണ യജ്ഞം നയമായി രൂപീകരിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. പി രാജീവൻ അധ്യക്ഷനായി. സി കെ ഹരികൃഷ്‌ണൻ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വി കെ മനോജ്‌ രക്തസാക്ഷി പ്രമേയവും പി വി മാർട്ടിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ജയരാജൻ, കെ ടി പി മുരളീധരൻ, ടി വി മാർട്ടിൻ എന്നിവർ സംസാരിച്ചു. ബിജുമോൻ പിലാക്കൽ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: പി രാജീവൻ (പ്രസിഡന്റ്‌), ഇ സെൽവരാജൻ, ഒ സുജിത്ത്‌ ബാബു (വൈസ്‌ പ്രസിഡന്റ്‌), ബിജുമോൻ പിലാക്കൽ (സെക്രട്ടറി), കെ ഹരീഷ്‌, സി വി മനോജ്‌ (ജോ. സെക്രട്ടറി), ടി വി മാർട്ടിൻ (ട്രഷറർ).

Related posts

ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ ജില്ലാപഞ്ചായത്ത്് റോ​ഡു​ക​ളും ക​ലു​ങ്കു​ക​ളും നി​ർ​മി​ക്കും

Aswathi Kottiyoor

കൊട്ടിയൂരിൽ എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

Aswathi Kottiyoor

അ​ക്വേ​റി​യം ശ​രീ​ര​ത്തി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം.

Aswathi Kottiyoor
WordPress Image Lightbox