23.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ ല​ഹ​രി​വി​ല്പ​ന ത​ട​യാ​ന്‍ കർശന പ​രി​ശോ​ധ​ന
kannur

സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ ല​ഹ​രി​വി​ല്പ​ന ത​ട​യാ​ന്‍ കർശന പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്‌​കൂ​ളു​ക​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ ല​ഹ​രി വി​ല്പന ത​ട​യാ​നും വ്യാ​ജ​മ​ദ്യ ഉ​ത്പാ​ദ​നം, വി​ത​ര​ണം, അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്ത് എ​ന്നി​വ ഇ​ല്ലാ​താ​ക്കാ​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗ തീ​രു​മാ​നം. എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ല​ഹ​രി​ക്കെ​തി​രാ​യ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ടാ​യി. കൂ​ടു​ത​ല്‍ വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രെ പ​രി​ശോ​ധ​നാ ടീ​മു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

വ്യാ​ജ, അ​ന​ധി​കൃ​ത മ​ദ്യ​ത്തി​ന്‍റെയും മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും ക​ള്ള​ക്ക​ട​ത്തും വി​പ​ണ​ന​വും സം​ഭ​ര​ണ​വും ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. ഷാ​ജി അ​റി​യി​ച്ചു. എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂം ​എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. താ​ലൂ​ക്ക് ത​ല സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ള്‍ ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ള​നി​ക​ളി​ലും പ്ര​ത്യേ​കശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. എ​ല്ലാ റേഞ്ച് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും ചു​രു​ങ്ങി​യ​ത് ര​ണ്ടുപേ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് ടീ​മും രം​ഗ​ത്തു​ണ്ട്. കേ​സു​ക​ളി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന​വ​ര്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ ജാ​മ്യം ല​ഭി​ക്കു​ന്ന​ത് അ​വ​ര്‍ വീ​ണ്ടും ഈ ​മേ​ഖ​ല​യി​ല്‍ ശ​ക്തി​യാ​ര്‍​ജ്ജി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് ജ​ന​കീ​യ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ട​ര്‍​ഫു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യം, ല​ഹ​രി സം​ബ​ന്ധി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നാ​ല്‍ ട​ര്‍​ഫു​ക​ളു​ടെ സ​മ​യക്ര​മീ​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും തീ​രു​മാ​നി​ച്ചു. കു​ട്ടി​ക​ളി​ലെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചാ​ല്‍ ല​ഹ​രി ഉ​പ​യോ​ഗം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ധ്യാ​പ​ക​ര്‍​ക്ക് ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​രാ​യ ബി. ​മു​ര്‍​ഷി​ദ (ത​ളി​പ്പ​റ​മ്പ്), ഡോ. ​കെ.​വി. ഫി​ലോ​മി​ന (ശ്രീ​ക​ണ്ഠപു​രം), മ​ദ്യ നി​രോ​ധ​ന സ​മി​തി പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

“എ​ന്‍റെ ജി​ല്ല’; സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇ​നി വി​ര​ൽ​ത്തു​ന്പി​ൽ

Aswathi Kottiyoor

വോട്ടേഴ്‌സ് ബോധവത്കരണത്തിനായി സൗഹൃദ ക്രിക്കറ്റ് മത്സരം

Aswathi Kottiyoor

ജില്ലയില്‍ 1999 പേര്‍ക്ക് കൂടി കൊവിഡ്; 1873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………

Aswathi Kottiyoor
WordPress Image Lightbox