21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • 20 മുതല്‍ ഗതാഗതത്തിന്‌ പൂര്‍ണ നിരോധനം പാപ്പിനിശേരി, താവം മേല്‍പ്പാലങ്ങള്‍ ഒരു മാസത്തേക്ക് അടച്ചിടും
kannur

20 മുതല്‍ ഗതാഗതത്തിന്‌ പൂര്‍ണ നിരോധനം പാപ്പിനിശേരി, താവം മേല്‍പ്പാലങ്ങള്‍ ഒരു മാസത്തേക്ക് അടച്ചിടും

പിലാത്തറ-–-പാപ്പിനിശേരി റോഡിലെ പാപ്പിനിശേരി, താവം മേൽപ്പാലങ്ങൾ അറ്റകുറ്റപ്പണിക്കായി 20 മുതൽ ഒരുമാസത്തേക്ക് അടച്ചിടും. ഈ കാലയളവിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കാൻ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. സ്വകാര്യ ബസ്സുകളുടെ സർവീസ് ക്രമീകരിക്കും. സ്വകാര്യ വാഹനങ്ങൾ വഴിതിരിച്ചുവിടും. എംഎൽഎമാരായ കെ വി സുമേഷ്, എം വിജിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
മേൽപ്പാലം അറ്റകുറ്റപ്പണി നീട്ടിവയ്‌ക്കാൻ കഴിയില്ലെന്നും ജനങ്ങളും വാഹന ഉടമകളും സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
പ്രവൃത്തി നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മഴകാരണം നീണ്ടുപോയതായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കുന്നുവെങ്കിലും നിശ്ചിത സമയത്തിന് മുമ്പ് ഗതാഗതം പുനസ്ഥാപിക്കാൻ കഴിയും വിധം പ്രവൃത്തി വേഗത്തിലാക്കണമെന്ന്‌ എംഎൽഎമാർ ആവശ്യപ്പെട്ടു. പ്രവൃത്തി ആരംഭിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ആയതായും പരമാവധി വേഗം പ്രവൃത്തി പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്കും തിരിച്ചുമുള്ള എല്ലാ വാഹനങ്ങളും തളിപ്പറമ്പ് വഴി ദേശീയപാതയിലൂടെ മാത്രമേ പോകാവൂ. ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക്‌ ഈ റോഡിൽ അനുമതി ഉണ്ടാവില്ല. ഇത് ഉറപ്പാക്കാനായി പൊലീസിനെ നിയോഗിക്കും. കണ്ണൂരിൽനിന്ന് പഴയങ്ങാടിയിലേക്ക് പോകേണ്ട ചെറിയ സ്വകാര്യ വാഹനങ്ങൾ കുപ്പം വഴി പോകണം. മാട്ടൂൽ ഭാഗത്തേക്കുള്ള വാരി ചുങ്കം വഴി കണ്ണൂരിലേക്ക് സർവീസ് നടത്തണം. ബസ് ഉടമാസംഘം പ്രതിനിധികളും ആർടിഒയുമായി നടന്ന ചർച്ചയിലാണ് സർവീസ് ക്രമീകരണമായ ത്‌.ഹനങ്ങൾ കീച്ചേരി, അഞ്ചാംപീടിക, ഇരിണാവ് വഴിയും പോകണം.

പഴയങ്ങാടി ബസുകളുടെ സർവീസ് ക്രമീകരിക്കും
കണ്ണൂർ
പാപ്പിനിശേരി, താവം മേൽപ്പാലങ്ങൾ അറ്റകുറ്റപ്പണിക്കായി ഒരു മാസത്തേക്ക് അടച്ചിടുന്ന പശ്‌ചാത്തലത്തിൽ സ്വകാര്യ ബസ്സുകളുടെ സർവീസ് ക്രമീകരിക്കും. കണ്ണൂരിൽനിന്ന് താവം, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകൾ പാപ്പിനിശേരി ചുങ്കം, ലിജിമ, മരച്ചാപ്പ, ഇരിണാവ് റോഡ് വഴി താവം ഭാഗത്തേക്ക് പോകണം. താവം മേൽപ്പാലത്തിൽനിന്ന് കണ്ണൂരിലേക്കുള്ള ബസ്സുകൾ ഇരിണാവ് റോഡ് ജങ്ഷൻ, പള്ളി ജങ്ഷൻ, ലിജിമ, പാപ്പിനിശേരി ചുങ്കം വഴി കണ്ണൂരിലേക്ക് സർവീസ് നടത്തണം. ബസ് ഉടമാസംഘം പ്രതിനിധികളും ആർടിഒയുമായി നടന്ന ചർച്ചയിലാണ് സർവീസ് ക്രമീകരണമായത്‌.

മാനംതെളിഞ്ഞു: റോഡ്‌ പ്രവൃത്തി അതിവേഗത്തിൽ
തലശേരി
മഴമാറിയതോടെ തകർന്ന റോഡുകളുടെ നവീകരണ പ്രവൃത്തി പൊതുമരാമത്ത്‌ വകുപ്പ്‌ ആരംഭിച്ചു. തകർന്ന റോഡിലൂടെയുള്ള നടുവൊടിയുന്ന ദുരിതയാത്രയോട്‌ ഇനി വിടപറയാം. നവംബർ വരെ നീണ്ട കാലവർഷമാണ്‌ പ്രവൃത്തി വൈകിപ്പിച്ചത്‌.
ജില്ലയിലെ 25 പ്രധാന റോഡുകളുടെ പ്രവൃത്തി പുനരാരംഭിച്ചു. 70 റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ അനുമതിയായി. ചൊക്ലി–-പെരിങ്ങത്തൂർ റോഡ്‌ ടാറിങ്ങും കൊടുവള്ളി റെയിൽവേ ഗേറ്റ്‌ മുതൽ വടക്കുമ്പാട്‌ പുതിയറോഡ്‌ വരെയുള്ള റോഡ്‌ പ്രവൃത്തിയും വ്യാഴാഴ്‌ച തുടങ്ങി. ആവശ്യമായ സ്ഥലങ്ങളിൽ വീതികൂട്ടിയും വെള്ളം കയറുന്ന സ്ഥലങ്ങളിൽ റോഡ്‌ ഉയർത്തിയുമാണ്‌ നവീകരണം. ഏതാണ്ട്‌ നൂറുകോടിയോളം രൂപയുടെ പ്രവൃത്തികൾ പുനരാരംഭിച്ചിട്ടുണ്ട്‌.
മഞ്ഞോടി പുതിയറോഡ്‌ മുതൽ പാറാൽവരെ മെക്കാഡം ടാറിങ്‌ പൂർത്തിയായി. മാടപ്പീടികയിൽ പുതിയ ഓവുപാലം പണിത്‌ റോഡ്‌ ഉയർത്തിയാണ്‌ ടാർ ചെയ്‌തത്‌. മേക്കുന്ന്‌–-പാനൂർ റോഡിലും കുഴിയടക്കൽ തുടങ്ങി. പാട്യം ഓട്ടച്ചിമാക്കൂൽ–-ആറാംമൈൽ റോഡ്‌ ടാറിങ്‌ കഴിഞ്ഞു. പൂക്കോട്‌–-പാനൂർ റോഡിനെയും കൂത്തുപറമ്പ്‌–-തലശേരി റോഡിനെയും ബന്ധിപ്പിക്കുന്നതാണ്‌ ഓട്ടച്ചിമാക്കൂൽ–-ആറാംമൈൽ റോഡ്‌.
തലശേരി–-നാദാപുരം, തലശേരി–-ഇരിക്കൂർ, തലശേരി–-ബാവലി റോഡുകളിൽ പ്രവൃത്തി ആരംഭിച്ചതായി പൊതുമരാമത്ത്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ അറിയിച്ചു. കൂടാളി–-തണ്ടപ്പുറം, പെരിങ്ങത്തൂർ–-മുക്കിൽപീടിക, കരുവഞ്ചാൽ–-വെള്ളാട്‌, കല്യാട്‌–-ഊരത്തൂർ, പാറാട്‌–-പൊയിലൂർ, പൂക്കോം–-മാടപ്പീടിക, ആറളം–-വീർപ്പാട്‌, ചാവശേരി–-നടുവനാട്‌, ധർമടംസത്രം–-സ്വാമിക്കുന്ന്‌, മാടത്തിൽ–-കൂമൻതോട്‌ റോഡുകളാണ്‌ അടിയന്തരമായി അഭിവൃദ്ധിപ്പെടുത്തുന്നത്‌.

Related posts

ജില്ലയിൽ വെള്ളിയാഴ്ച സർക്കാർ മേഖലയിൽ ഒൻപത് ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നടക്കും……..

Aswathi Kottiyoor

തപാല്‍ വോട്ട്: പേരാവൂരിലെ പരാതി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Aswathi Kottiyoor

ഉ​ത്പ​ന്ന സം​ഭ​ര​ണ​ത്തി​ന് വെ​യ​ർ​ഹൗ​സു​ക​ൾ സാ​ങ്കേ​തി​കവി​ദ്യ മെ​ച്ച​പ്പെ​ടു​ത്ത​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox