27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മുല്ലപ്പെരിയാർ തമിഴ്‌നാടിന്‌ ഏകപക്ഷീയമായി തുറക്കാനാകില്ല : സുപ്രീംകോടതി
Kerala

മുല്ലപ്പെരിയാർ തമിഴ്‌നാടിന്‌ ഏകപക്ഷീയമായി തുറക്കാനാകില്ല : സുപ്രീംകോടതി

കേരളത്തിന്റെകൂടി ആവശ്യം പരിഗണിച്ച്‌ മേൽനോട്ടസമിതിയുടെ സമ്മതത്തോടെയേ മുല്ലപ്പെരിയാർ അണക്കെട്ട്‌ തുറക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ്‌ സംസ്ഥാനത്തിന്‌ നേട്ടം. മുന്നറിയിപ്പില്ലാതെ അർധരാത്രിയിലും പുലർച്ചെയും തമിഴ്‌നാട്‌ അണക്കെട്ട്‌ തുറക്കുന്നത്‌ തടയണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. അണക്കെട്ട്‌ തുറക്കുന്നത്‌ തീരുമാനിക്കാൻ പ്രത്യേക സമിതിയെ വയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നും മേൽനോട്ട സമിതിതന്നെ പരിശോധിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

അർധരാത്രിയിലും പുലർച്ചെയുമടക്കം അണക്കെട്ട്‌ തുറന്നുവിട്ടതിന്റെ പ്രത്യാഘാതങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ്‌ കേരളം അപേക്ഷ നൽകിയത്‌. പെരിയാറിന്റെ ഇരുകരകളിലും വെള്ളം കയറിയതും പലവീടുകളിലെയും താമസക്കാർ ഒഴിഞ്ഞുപോകേണ്ടി വന്നതും കോടതിയിൽ വ്യക്തമാക്കി. അതുൾക്കൊണ്ടാണ്‌ കേരളത്തിന്റെ ആവശ്യംകൂടി പരിഗണിച്ച്‌ മേൽനോട്ടസമിതി അണക്കെട്ട്‌ തുറക്കാൻ നേതൃത്വം വഹിക്കണമെന്ന്‌ ഉത്തരവിട്ടത്‌.

Related posts

നാദാപുരത്ത് അഞ്ചാം പനി പടരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 12 പേർക്ക്; രോഗലക്ഷണമുള്ളകുട്ടികളെ സ്‌കൂളിൽ അയക്കരുതെന്ന് നിർദേശം

Aswathi Kottiyoor

നിലാവ്; തെരുവുവിളക്കുകൾ പൂർണ്ണമായും എൽ.ഇ.ഡിയിലേക്ക്

Aswathi Kottiyoor

സ​ജി ചെ​റി​യാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ : വ്യ​ക്ത​ത തേ​ടാ​ൻ ഗ​വ​ർ​ണ​ർ

Aswathi Kottiyoor
WordPress Image Lightbox