സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവു വിളക്കുകൾ പൂർണ്ണമായും എൽ ഇഡിയേക്ക് മാറുന്ന നിലാവ് പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ 665 ഗ്രാമപഞ്ചായത്തുകളിലും 46 മുനിസിപ്പാലിറ്റികളിലും നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 22 ന് വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി മുഖ്യാതിഥിയാകും.
തത്സമയം കരുനാഗപ്പള്ളി, ചേർത്തല മുനിസിപ്പാലിറ്റികളിലും പള്ളിക്കൽ, ഉടുമ്പൻ ചോല, വേലൂർ, ഒതുക്കങ്ങൽ, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകളിലും സ്വിച്ച് ഓൺ കർമ്മം നടക്കും. തെരുവ് വിളക്കുകൾ എൽ ഇ ഡിയിലേക്ക് മാറുന്നതിലൂടെ ഊർജ ഉപഭോഗവും പരിസ്ഥിതി ആഘാതവും കുറച്ച് ഊർജം ലാഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഉദ്ഘാടന പരിപാടി ലൈവ് ആയി കാണുന്നതിന് കിലയുടെ യൂട്യൂബ് ചാനലോ ഫെയ്സ്ബുക്ക് പേജോ സന്ദർശിക്കാം.
previous post