25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഊരുകൂട്ടങ്ങൾ ഇനി ഡിജിറ്റൽ പരിമിതി മറികടക്കും
kannur

ഊരുകൂട്ടങ്ങൾ ഇനി ഡിജിറ്റൽ പരിമിതി മറികടക്കും

ജില്ലയിലെ 110 ഊരുകൂട്ടങ്ങളിൽ ജില്ലാപഞ്ചായത്തിന്റെ സൗജന്യ വൈഫൈ പദ്ധതിക്ക്‌ തുടക്കമായി. തിരുമേനിയിൽ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഓൺലൈൻ മാധ്യമത്തിലൂടെയുള്ള പഠനം ഊരുകൂട്ടങ്ങളിലെ വിദ്യാർഥികൾക്കും പ്രാപ്യമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഇന്റർനെറ്റിനുള്ള ടവർ സ്ഥാപിക്കാൻ സൗകര്യമില്ലാത്ത ഊരുകൂട്ടങ്ങളിലാണ്‌ വൈഫൈ സംവിധാനം ഒരുക്കിയത്‌.
ഊരുകൂട്ടങ്ങളിലെ സാംസ്കാരിക കേന്ദ്രത്തിലോ വായനശാലയിലോ ആണ് വൈഫൈ സ്ഥാപിച്ചത്‌. കേന്ദ്രത്തിന്റെ 50 മീറ്റർ ചുറ്റളവിൽ വൈഫൈ ലഭ്യമാകും. ഓരോ കേന്ദ്രത്തിലും ഒരു ഫോണുംകൂടി സജ്ജീകരിച്ചിട്ടുണ്ട്. 30 ലക്ഷം രൂപയാണ് ആകെ ചെലവ്‌. പട്ടികവർഗ ഉപപദ്ധതി ഫണ്ട്‌ ഉപയോഗിച്ചുള്ള പദ്ധതിയുടെ ഇന്റർനെറ്റ്‌ സേവനം നൽകുന്നത്‌ കേരളവിഷനാണ്‌. കൊട്ടിയൂർ, ചിറ്റാരിപ്പറമ്പ്‌, പാട്യം, ചെറുപുഴ, ചെറുകുന്ന്‌, നടുവിൽ, ഉദയഗിരി, ആലക്കോട്‌, പയ്യാവൂർ, എരുവേശ്ശി, പടിയൂർ–-കല്യാട്‌, ഉളിക്കൽ, ആറളം, അയ്യൻകുന്ന്‌ പഞ്ചായത്തുകളിലെ പട്ടികവർഗ കോളനികളിലാണ്‌ ഇന്റർനൈറ്റ്‌ സൗകര്യം ഒരുക്കിയത്‌.
ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. പ്രൊജക്ട്‌ ഓഫീസർ എസ് സന്തോഷ്‌ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ, യു പി ശോഭ, അഡ്വ. കെ കെ രത്നകുമാരി, കെ എഫ് അലക്‌സാണ്ടർ, കെ കെ ജോയ്, എം രാഘവൻ, കെ എം ഷാജി, കെ ഡി പ്രവീൺ, ടി പി ചന്ദ്രൻ, ജോബിച്ചൻ മൈലാടൂർ, ജോസഫ് മുള്ളന്മട, പ്രജീഷ് അച്ചാണ്ടി തുടങ്ങിയവർ സംസാരിച്ചു.

Related posts

വൈദ്യുതി സുരക്ഷാ വാരാചരണം; ഉദ്ഘാടനം ഇന്ന് (ജൂൺ 28)

Aswathi Kottiyoor

ജില്ലയില്‍ 1033 പേര്‍ക്ക് കൂടി കൊവിഡ്; 1003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..

Aswathi Kottiyoor
WordPress Image Lightbox