24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം പ്ര​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം 18ന്
kannur

സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം പ്ര​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം 18ന്

ക​ണ്ണൂ​ര്‍: കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​നം, സ്ത്രീ​പീ​ഡ​നം എ​ന്നി​വ​ക്കെ​തി​രെ “സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം’ എ​ന്ന പ്ര​ച​ര​ണ പ​രി​പാ​ടി ആ​രം​ഭി​ക്കും. പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 18ന് ‌​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​മാ​യ മാ​ര്‍​ച്ച് എ​ട്ടു​വ​രെ കാ​ന്പ​യി​നും മ​റ്റ് പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. മ​ന്ത്രി​മാ​രാ​യ ആ​ർ.​ബി​ന്ദു, ജെ. ​ചി​ഞ്ചു​റാ​ണി, വീ​ണാ​ജോ​ർ​ജ്, വ​നി​താ ക​മ്മീ​ക്ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. പോ​സ്റ്റ​ര്‍ കാ​ന്പ​യി​ൻ, സ്ത്രീ​ധ​ന​ത്തി​ന് എ​തി​രാ​യ സോ​ഷ്യ​ല്‍ മീ​ഡി​യ ച​ല​ഞ്ച്, റീ​ല്‍​സ് വീ​ഡി​യോ ത​യാ​റാ​ക്ക​ല്‍ തു​ട​ങ്ങി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ച​ര​ണ​ങ്ങ​ള്‍, ചു​വ​ര്‍​ചി​ത്ര കാ​ന്പ​യി​ൻ, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വെ​ബി​നാ​റു​ക​ള്‍, സ്ത്രീ​ധ​നം സം​ബ​ന്ധി​ച്ചു​ള്ള അ​ഭി​പ്രാ​യ സ​ര്‍​വേ, ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി, ബാ​ല​സ​ഭ​ക​ള്‍, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള കാ​മ്പ​യി​ന്‍, കാ​ര്‍​ട്ടൂ​ണ്‍ സീ​രീ​സ് തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. 14 ജി​ല്ല​ക​ളി​ല്‍ നി​ന്നു​മു​ള്ള കു​ടും​ബ​ശ്രീ പ്ര​തി​നി​ധി​ക​ള്‍ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍​വ​ച്ച് സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ള​ത്തി​ന്‍റെ സ​മീ​പ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്യും. കാ​ന്പ​യി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന പ​രി​പാ​ടി​യി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ ശ്ര​ദ്ധ നേ​ടി​യ വ്യ​ക്തി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ പി.​ഐ. ശ്രീ​വി​ദ്യ പ​ങ്കെ​ടു​ത്തു.

Related posts

കുടുംബപ്രശ്നം തീർക്കാൻ ‘സ്വസ്​ഥം’

Aswathi Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി: പോ​സ്റ്റിം​ഗ് ഓ​ര്‍​ഡ​റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി

Aswathi Kottiyoor

പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ മ​ക​െൻറ ബൈ​ക്കി​ൽ​നി​ന്നു വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox