27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തില്‍ തലച്ചുമട് നിരോധിക്കണം; പ്രാകൃത രീതിയെന്ന് കോടതി
Kerala

കേരളത്തില്‍ തലച്ചുമട് നിരോധിക്കണം; പ്രാകൃത രീതിയെന്ന് കോടതി

സംസ്ഥാനത്ത് മനുഷ്യനെകൊണ്ട് ചുമടെടുപ്പിക്കുന്ന രീതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി. തലച്ചുമടെടുക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. മുമ്പ് യന്ത്രങ്ങളില്ലാത്ത കാലത്ത് ചെയ്തിരുന്ന തൊഴില്‍ സംവിധാനം ഇപ്പോഴും തുടരുന്നത് ശരിയല്ല. ചുമട്ട് തൊഴിലാളികളില്‍ ചിലര്‍ അങ്ങനെ തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലി ഒരു മാനുഷിക വിരുദ്ധമായ ജോലിയല്ലേയെന്ന് കോടതി ചോദിച്ചു.

സംസ്ഥാനത്ത് ഒരുപാട് പേരുടെ തൊഴിലാണ് തലച്ചുമട് എന്നിരിക്കെ തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നിലപാട് കടുപ്പിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് രാഷ്ട്രീയ വിധേയത്വം വച്ച് ആര്‍ക്കും ലോഡിംഗ് തൊഴിലാളിയാകാം. പിന്നെ തോന്നിയ പോലെ എന്ത് അക്രമവും കാണിക്കാം എന്നതാണ് അവസ്ഥ. മെഷീന്‍ ജോലി ചെയ്യുന്നു, ചിലര്‍ നോക്കുകൂലി പറ്റുന്നു. ഇതെന്ത് രീതിയെന്നും കോടതി ചോദിച്ചു. ഈ രീതി തുടരേണ്ടതില്ല എന്ന നിലപാടില്‍ തന്നെയാണ് കോടതി.

Related posts

ശ്രീകണ്ഠപുരത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ടു മുപ്പതോളം കുട്ടികൾക്ക് സാരമായ പരിക്ക്

Aswathi Kottiyoor

കോ​വി​ഡ്: ആ​റ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

Aswathi Kottiyoor

ഭവന നിർമാണ ബോർഡ് ‘സൗഹൃദം’ പാർപ്പിട വായ്പാ പദ്ധതി ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox