24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ചര്‍ച്ചയില്‍ തീരുമാനമായില്ല, പി.ജി ഡോക്ടർമാരുടെ സമരം തുടരും
Kerala

ചര്‍ച്ചയില്‍ തീരുമാനമായില്ല, പി.ജി ഡോക്ടർമാരുടെ സമരം തുടരും

സമരം തുടരുന്ന പി.ജി ഡോക്ടര്‍മാരുമായുള്ള സര്‍ക്കാരിന്‍റെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജുമായി അനൗദ്യോഗിക ചര്‍ച്ചയാണ് ഇന്നുണ്ടായതെന്നും ഔദ്യോഗിക ചര്‍ച്ച വൈകാതെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പിജി ഡോക്ടര്‍മാര്‍ പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങളും മന്ത്രിയെ ധരിപ്പിച്ചതായും പി.ജി ഡോക്ടര്‍മാര്‍ അറിയിച്ചു.

ജോലി ഭാരം കുറയ്ക്കുന്നതിന് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പതിനാല് ദിവസമായി പിജി ഡോക്ടര്‍മാര്‍ സമരത്തിലാണ്. രോഗികളെ സമരം ബാധിച്ചതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ തീരുമാനം ആയില്ല. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാമാണ് പി.ജി ഡോക്ടര്‍മരുടെ തീരുമാനം.

Related posts

സംസ്ഥാനത്ത് ബുധനാഴ്ച സമ്പൂർണ ഡ്രൈ ഡേ

Aswathi Kottiyoor

മോ​ഹ​ന​ൻ വൈ​ദ്യ​രെ ബ​ന്ധു​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Aswathi Kottiyoor

ആദായനികുതി പോർട്ടൽ തകരാർ പരിഹരിച്ചെന്ന് കേന്ദ്രം: റിട്ടേൺ തിയതി ഡിസം 31ലേക്ക് നീട്ടി.

Aswathi Kottiyoor
WordPress Image Lightbox