കേളകം: വിവിധ ബാങ്കുകളുടെ അഞ്ച് എടിഎം കൗണ്ടറുകൾ കേളകത്തുണ്ടെങ്ങിലും ഒന്നിലും പണമില്ല. പലതും പ്രവർത്തിച്ചിട്ട് ആഴ്ചകളായി. എസ്ബിഐ, കനറ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ഫെഡറൽ ബാങ്ക് , സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ എടിഎം കൗണ്ടറുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ഇതിൽ എസ്ബിഐ, കാനറ ബാങ്കുകളുടെ എടിഎമ്മുകൾ ആഴ്ചകളായി പ്രവർത്തന രഹിതമാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടാം ശനിയാഴ്ച്ച പ്രവർത്തി ദിനമല്ലാത്തതിനാൽ മറ്റ് എടിഎമ്മുകളിലും പണമില്ല. അടിയന്തര ആവശ്യങ്ങൾക്കായി എടിഎമ്മിൽ എത്തുന്പോഴാണ് പണമില്ലാത്തത് അറിയുന്നത്. അവധി ദിവസം കണക്കാക്കാക്കി കടുതൽ പണം എടിഎമ്മിൽ നിക്ഷേപിക്കാത്തതാണ് പ്രശ്നം.