23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • മ​ല​യോ​ര ടൂ​റി​സം സ​ർ​ക്യൂ​ട്ട് :വഴിയൊരുക്കാൻ മ​തി​ലേ​രി​ത്ത​ട്ട്
kannur

മ​ല​യോ​ര ടൂ​റി​സം സ​ർ​ക്യൂ​ട്ട് :വഴിയൊരുക്കാൻ മ​തി​ലേ​രി​ത്ത​ട്ട്

പാ​ല​ക്ക​യം​ത​ട്ട്, ഏ​ഴ​ര​ക്കു​ണ്ട്, പൈ​ത​ൽ​മ​ല, കാ​ഞ്ഞി​ര​ക്കൊ​ല്ലി എ​ന്നീ മ​ല​യോ​ര വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ടൂ​റി​സം സ​ർ​ക്യൂ​ട്ടി​ൽ സ​ഞ്ചാ​രി​ക​ളു​ടെ യാ​ത്രാ​ദൂ​രം എ​ട്ട് കി​ലോ​മീ​റ്റ​ർ കു​റ​യു​ന്ന പാ​ത​യു​ടെ നി​ർ​ദ്ദേ​ശ​വു​മാ​യി മ​തി​ലേ​രി​ത്ത​ട്ട് വി​ക​സ​ന​സ​മി​തി. നി​ല​വി​ൽ പാ​ല​ക്ക​യം​ത​ട്ടി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ഏ​ഴ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​വും പൈ​ത​ൽ​മ​ല​യും സ​ന്ദ​ർ​ശി​ച്ച് കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ​ത്ത​ണ​മെ​ങ്കി​ൽ വ​ഞ്ചി​യം, ച​ന്ദ​ന​ക്കാം​പാ​റ, പാ​ടാം​ക​വ​ല വ​ഴി 20 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണു​ള്ള​ത്. എ​ന്നാ​ൽ ആ​ടാം​പാ​റ-​മ​തി​ലേ​രി​ത്ത​ട്ട്-​ഏ​ല​പ്പാ​റ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യാ​ൽ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലേ​ക്ക് 12 കി​ലോ​മീ​റ്റ​ർ ദൂ​ര​മേ​യു​ള്ളു. ഇ​പ്പോ​ൾ പാ​ടാം​ക​വ​ല വ​ഴി കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ​ത്തു​ന്ന​വ​ർ തി​രി​കെ വീ​ണ്ടും പാ​ടാം​ക​വ​ല​യി​ലെ​ത്തി​യെ​ങ്കി​ലേ കു​ന്ന​ത്തൂ​ർ പാ​ടി സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യൂ.

ഒ​രേ​വ​ഴി​യി​ൽ ര​ണ്ടു ത​വ​ണ യാ​ത്ര​ചെ​യ്യേ​ണ്ടി വ​രു​മ്പോ​ഴു​ണ്ടാ​കു​ന്ന സ​മ​യ ന​ഷ്ട​വും ഇ​ന്ധ​ന ന​ഷ്ട​വും ഒ​ഴി​വാ​ക്കാ​മെ​ന്ന​താ​ണ് നി​ർ​ദ്ദി​ഷ്ട മ​തി​ലേ​രി​ത്ത​ട്ട് റോ​ഡ് യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ ഉ​ണ്ടാ​കു​ന്ന നേ​ട്ടം. ഇ​രി​ട്ടി​യി​ൽ നി​ന്നും പ​യ്യാ​വൂ​രി​ൽ നി​ന്നും കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഏ​റ്റ​വും ദു​രം​കു​റ​ഞ്ഞ മാ​ർ​ഗ​ത്തി​ൽ പൈ​ത​ൽ​മ​ല​യി​ലും തു​ട​ർ​ന്ന് പാ​ല​ക്ക​യം​ത​ട്ടി​ലു​മെ​ത്താ​മെ​ന്ന​തും മ​തി​ലേ​രി​ത്ത​ട്ട് വ​ഴി​യു​ള​ള റോ​ഡി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തു​വ​ഴി വാ​ഹ​ന​ഗ​താ​ഗ​ത​വും ആ​ൾ​സ​ഞ്ചാ​ര​വു​മാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കും. റോ​ഡ് വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​മ്മ​ത​പ​ത്രം വി​ക​സ​ന​സ​മി​തി മു​ഖേ​ന വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​ക്ക​ഴി​ഞ്ഞു.

മ​തി​ലേ​രി​ത്ത​ട്ട് വ​ഴി​യു​ള്ള റോ​ഡ് ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ൺ​ക്രീ​റ്റ് ഡ്രെ​യ്നേ​ജ് സ​ഹി​തം ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ക​സ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് ജോ​സ​ഫ്, എ.​വി.​സു​നി​ൽ കൃ​ഷ്ണ, വി. ​ജ​യ​രാ​ജ​ൻ, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ബി​ജു ക​രാ​ങ്കു​ന്നേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​പ്പി​ട്ട ഭീ​മ​ഹ​ർ​ജി​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു

Aswathi Kottiyoor

അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ൾ കേ​ര​ള​ത്തി​ന്‍റെ മ​ക്ക​ൾ: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

ആ​ഘോ​ഷ​വേ​ള​ക​ളി​ലെ അ​പ​ക​ട​ങ്ങ​ൾ ക​രു​തി​യി​രി​ക്ക​ണ​ം: ഐ​എ​പി

Aswathi Kottiyoor
WordPress Image Lightbox