കണ്ണൂര്‍: കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ അക്വിസിഷന്‍ ജോലികള്‍ ഇതിനകം 98 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ പാപ്പിനിശേരി മുതല്‍ മുഴപ്പിലങ്ങാട് വരെ കണ്ണൂര്‍ സ്പെഷല്‍ തഹസില്‍ദാരുടെയും മുഴപ്പിലങ്ങാട് മുതല്‍ പള്ളൂര്‍ വരെ തലശേരി സ്പെഷല്‍ തഹസില്‍ദാരുടെയും നേതൃത്വത്തിലായിരുന്നു അക്വിസിഷന്‍ ജോലി നടന്നത്.
പാപ്പിനിശേരി മുതൽ മുഴപ്പിലങ്ങാട് വരെയുള്ള പ്രവൃത്തിയാണ് കണ്ണൂർ ജില്ലയിൽ ആരംഭിച്ചത്. കണ്ണൂർ റീജണിന്റെ പ്രവൃത്തിയുടെ കരാർ ഹൈദരാബാദ് ആസ്ഥാനമായ വിശ്വ സമുദ്ര എൻജിനിയറിംഗിനാണ്. കണ്ണൂർ ബൈപ്പാസ് ചിറക്കൽ-പുഴാതി -വലിയന്നൂർ -എളയാവൂർ -ചേലോറ -ചെമ്പിലോട് -എടക്കാട് കടമ്പൂർ -മുഴപ്പിലങ്ങാട് വില്ലേജുകളിലൂടെയാണ് കടന്നുപോകുന്നത്.
കണ്ണൂർ ജില്ലയിൽ സ്ഥലം വിട്ടുനൽകിയവർക്ക് നൽകാനുള്ള 1300 കോടി രൂപയിൽ 1150 കോടിയോളം രൂപ ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു. കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റിയാണ് ഭൂമി വില നിശ്ചയിച്ചു നോട്ടീസ് ഇറക്കിയശേഷം ആധാരങ്ങള്‍ പരിശോധിച്ച് ഭൂമി ഏറ്റെടുത്ത് നിശ്ചയിച്ച തുക ഭൂവുടമകള്‍ക്ക് നല്‍കുന്നത്.
previous post