27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബി​പി​ൻ റാ​വ​ത്ത് സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ഊ​ട്ടി​യി​ൽ ത​ക​ർ​ന്നു വീ​ണു; നാ​ലു പേ​ർ മ​രി​ച്ചു
Uncategorized

ബി​പി​ൻ റാ​വ​ത്ത് സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ഊ​ട്ടി​യി​ൽ ത​ക​ർ​ന്നു വീ​ണു; നാ​ലു പേ​ർ മ​രി​ച്ചു

സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണു. കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് പോ​യ ഹെ​ലി​കോ​പ്റ്റ​ർ കൂ​നൂ​രി​ലാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. നാ​ലു പേ​ർ മ​രി​ച്ച​താ​യി ഊ​ട്ടി പോ​ലീ​സ് അ​റി​യി​ച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.

വ്യോ​മ​സേ​ന​യു​ടെ എം​ഐ 17 ഹെ​ലി​കോ​പ്റ്റ​റാ​ണ് മോശം കാലാവസ്ഥയെ തുടർന്ന് വനമേഖലയിൽ തകർന്നു വീണത്. ബി​പി​ൻ റാ​വ​ത്തും കു​ടും​ബാം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 14 പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നു പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഹെ​ലി​കോ​പ്റ്റ​റി​ൽ ബി​പി​ൻ റാ​വ​ത്തും കു​ടും​ബ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടുണ്ട്. ഹെ​ലി​കോ​പ്റ്റ​റി​ൽ ബി​പി​ൻ റാ​വ​ത്തും ഉ​ണ്ടാ​യി​രു​ന്ന​താ​യി വ്യോ​മ​സേ​നയും സ്ഥി​രീ​ക​രി​ച്ചു. കോ​യ​മ്പ​ത്തൂ​രി​നു സ​മീ​പം സു​ലൂ​ർ വ്യോ​മ​സേ​ന താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഊ​ട്ടി​യി​ലെ വെ​ല്ലിം​ഗ്ട​ണി​ലേ​ക്ക് പോ​യ​ത്.

അപകടം നടന്നയുടൻ ഊട്ടി പോലീസാണ് ആദ്യം സ്ഥലത്ത് എത്തിയത്. പിന്നാലെ കരസേനയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യാത്രക്കാരിൽ റാവത്തിന്‍റെ ഭാര്യയും ഉൾപ്പെടുന്നതായാണ് വിവരം. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര വിവരങ്ങൾ തേടി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയെ വിവരങ്ങൾ അറിയിച്ചു. ഉടൻതന്നെ ക്യാബിനറ്റ് മീറ്റിംഗ് ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിരോധമന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് ഉടൻ പുറപ്പെടും.

Related posts

അടക്കത്തോട് ഗവ യു. പി സ്കൂളിൽ ‘പൈ’ ദിനത്തോട് അനുബന്ധിച്ച് ഗണിത അസംബ്ലി നടത്തി.

Aswathi Kottiyoor

ഇന്ത്യൻ വിദ്യാര്‍ഥികളുടെ എണ്ണം കാനഡ നിജപ്പെടുത്തുമോ; പിആര്‍ എന്താകും?: ആശങ്ക…

Aswathi Kottiyoor

ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; മലയാളി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox