22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഡി​സ്പോ​സബി​ൾ വേണ്ട
kannur

സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഡി​സ്പോ​സബി​ൾ വേണ്ട

ക​ണ്ണൂ​ർ: ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്റ്റി​ക്ക് മു​ക്ത ക​ണ്ണൂ​രി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, കോ​ള​ജു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ബാ​ങ്കു​ക​ള്‍, തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ള്‍ നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.
ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന ബോ​ര്‍​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​യ്ക്ക​ണം. പേ​പ്പ​ര്‍ ക​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡി​സ്‌​പോ​സ​ബി​ള്‍ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. സം​സ്ഥാ​ന പൊ​തു​ഭ​ര​ണ വ​കു​പ്പ്, സം​സ്ഥാ​ന പ​രി​സ്ഥി​തി വ​കു​പ്പ്, കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
എ​ല്ലാ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍, മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം നി​ര്‍​ബ​ന്ധ​മാ​ക്കും. ഇ​തി​നാ​യി എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും നോ​ഡ​ല്‍ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഓ​ഫീ​സു​ക​ളി​ലും ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ളി​ലും ച​വ​റു​ക​ള്‍ ക​ത്തി​ക്ക​രു​ത്. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് ശേ​ഖ​രി​ച്ച് അ​ത​ത് ഹ​രി​ത ക​ര്‍​മ സേ​ന​ക​ള്‍​ക്ക് കൈ​മാ​റ​ണം. ഭ​ക്ഷ​ണാ​വ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി റിം​ഗ് ക​മ്പോ​സ്റ്റ്, മ​ണ്ണി​ര ക​മ്പോ​സ്റ്റ് ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ക്ക​ണം. ഓ​ഫീ​സ് സ​മു​ച്ച​യ​ങ്ങ​ളി​ല്‍ തു​മ്പൂ​ര്‍​മു​ഴി മാ​തൃ​ക​യി​ല്‍ ജൈ​വ ക​മ്പോ​സ്റ്റ് സം​വി​ധാ​നം വേ​ണം. ഇ​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ട​ണം. ഓ​ഫീ​സ് മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ- ​ഓ​ർ​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്ക​ണം. ഇ-​മാ​ലി​ന്യ​ങ്ങ​ള്‍, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യു​ടെ സ​ഹാ​യം തേ​ടാം. ക​ഴി​യാ​വു​ന്ന ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ളി​ല്‍ പൂ​ച്ചെ​ടി​ക​ള്‍ ന​ട​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Related posts

കെ-​ഫോ​ണി​ന്റെ ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി………..

Aswathi Kottiyoor

ചെ​ങ്ക​ൽ​ഖ​ന​ന നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണം

Aswathi Kottiyoor

കരുതലോടെ നിറമാർന്ന ഓണം

Aswathi Kottiyoor
WordPress Image Lightbox