കണ്ണൂർ: അനെര്‍ട്ട് മുഖേന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സൗരതേജസ് പദ്ധതി ആരംഭിച്ചു. പദ്ധതി പ്രകാരം രണ്ട് കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അനെര്‍ട്ടിന്റെ www. buymy sun.com വഴി അപേക്ഷിക്കാം. രണ്ട് കിലോവാട്ട് മുതല്‍ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്സിഡിയും മൂന്ന് കിലോവാട്ടിന് മുകളില്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്സിഡിയും ലഭിക്കും.