കണ്ണൂർ: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിത്യോയാപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലും സപ്ലൈകോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്പനശാലകളുടെ കണ്ണൂര്‍ താലൂക്കുതല ഉദ്ഘാടനം നാളെ നടക്കും. രാവിലെ 8.30ന് സിവില്‍ സ്റ്റേഷന് പരിസരത്ത് കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 8.30ന് ആരംഭി ക്കുന്ന സഞ്ചരിക്കുന്ന വില്പനശാലകളിൽ സബ്സിഡി സാധനങ്ങളും ശബരി ഉത്പന്നങ്ങളും ലഭിക്കും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കരുതണം. മൊബൈല്‍ മാവേലിസ്റ്റോറുകള്‍ എത്തിച്ചേരുന്ന സ്ഥലവും സമയവും യഥാക്രമം.
കണ്ണൂര്‍ ഡിപ്പോ: ഡിസംബര്‍ രണ്ട് – രാവിലെ ഒമ്പത് – ചാലാട്, 10.30 – പള്ളിയാന്മൂല, ഉച്ച 12 ന് – അലവില്‍, 2.30 ന്- നീര്‍ക്കടവ്, വൈകുന്നേരം നാലിന് – അഴീക്കല്‍.
തലശേരി ഡിപ്പോ: രാവിലെ 10.30 – കൈതേരി, 12.30 കണ്ണവം കോളനി, ഉച്ചകഴിഞ്ഞ് മൂന്നിന് – കാര്യാട്ട്പുറം, 4.30 പൂക്കോം, ആറ് – ചൊക്ലി.
ഇരിട്ടി ഡിപ്പോ – രാവിലെ 10 ന് – ഉളിയില്‍, 12 ന് മാടത്തി, ഉച്ചയ്ക്ക് രണ്ടിന് – വെളിമാനം, വൈകുന്നേരം നാലിന് -ആറളം, ആറിന് – എടത്തൊട്ടി.
കണ്ണൂര്‍ ഡിപ്പോ – ഡിസംബര്‍ മൂന്ന് – രാവിലെ ഒമ്പത് – കാനച്ചേരി ചാപ്പ, 11 ന് – മുണ്ടേരി മൊട്ട, 2.30 – മതുക്കോത്ത്, വൈകുന്നേരം നാലിന് – കാപ്പാട്.
തലശേരി ഡിപ്പോ – രാവിലെ 10 ന് വായന്നൂര്‍, 12 ന് -നെടുംപൊയില്‍, രണ്ടിന് പൂളക്കുറ്റി, വൈകുന്നേരം നാല് കൊളക്കാട്.
ഇരിട്ടി ഡിപ്പോ – രാവിലെ 10 ന് കൊളശേരി, 12 ന് – കാപ്പുമ്മല്‍, രണ്ടിന് – കുഴിയില്‍ പീടിക, 3.30 കീഴല്ലൂര്‍, 5.30 – കാര പേരാവൂര്‍.