• Home
  • kannur
  • റോ​ഡു​ക​ളി​ൽ കെണിയായി കാട്ടുപ​ന്നി​കൾ
kannur

റോ​ഡു​ക​ളി​ൽ കെണിയായി കാട്ടുപ​ന്നി​കൾ

ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ കാ​ടു​ക​ളി​ൽ ത​മ്പ​ടി​ക്കു​ന്ന പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും ഇ​വ റോ​ഡി​ലേ​ക്കി​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ കാ​ൽന​ട​യാ​ത്രി​ക​ർ ഉ​ൾ​പ്പെ​ടെ ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പെ​ട​യ​ങ്ങോ​ട് ബൈ​ക്ക് യാ​ത്രി​ക​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും വേ​ഗ​ത്തി​ൽ ഓ​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ര​ണ്ടു മാ​സം മു​മ്പ് മ​ട​മ്പം തു​മ്പേ​നി​യി​ൽ കാ​റി​ന് മു​ന്നി​ൽ ചാ​ടി​യ കാ​ട്ടു​പ​ന്നി കാ​റി​ടി​ച്ച് ച​ത്തി​രു​ന്നു. ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പെ​രു​മാ​ച്ചേ​രി പൊ​യ്യൂ​രി​ലും ബൈ​ക്ക് യാ​ത്രി​ക​നെ​യും കാ​ൽ​ന​ട​യാ​ത്രി​ക​നെ​യും അ​ടു​ത്തി​ടെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചി​രു​ന്നു. ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ചുവീ​ണ യു​വാ​വ് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പ​ന്നി​യു​ടെ കു​ത്തേ​റ്റ കാ​ൽ ന​ട​യാ​ത്രി​ക​ൻ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്കാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
കോ​ട്ടൂ​രി​ൽ നി​ന്ന് എ​സ്ഇ​എ​സ് കോ​ള​ജ് വ​ഴി മ​ല​പ്പ​ട്ട​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ പ​തി​വാ​യി പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ റോ​ഡ​രി​കി​ലെ കാ​ടു​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തെ കാ​ണാ​റു​ള്ള​താ​യി പ​റ​യു​ന്നു. ഇ​വി​ടം ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ലം കാ​ടു നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ പ​ന്നി​ക്കൂ​ട്ടം വി​ഹ​രി​ക്കു​ക​യാ​ണ്. ചെ​ങ്ങ​ളാ​യി-​ത​വ​റൂ​ൽ- കൊ​യ്യം റോ​ഡി​ൽ പാ​റ​ക്കാ​ടി സ്വാ​മി മ​ഠ​ത്തി​ന് സ​മീ​പ​വും സം​സ്ഥാ​ന പാ​ത​യി​ൽ പെ​രു​വ​ള​ത്ത്പ​റ​മ്പ് സ്വാ​മി​മൊ​ട്ട, കു​യി​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ന്നി​ക​ൾ പ​തി​വ് കാ​ഴ്ച​യാ​ണ്. രാ​ത്രി യാ​ത്ര ചെ​യ്യു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഭ​യ​ന്ന് കൊ​ണ്ടാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്. പ​ന്നി​ക​ൾ റോ​ഡു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ പു​ല​ർ​ച്ചെ റ​ബ​ർ ടാ​പ്പിം​ഗി​ന് പോ​കു​ന്ന​വ​രും ഭീ​തി​യി​ലാ​ണ്. ഓ​രോ ദി​വ​സ​വും പെ​റ്റു​പെ​രു​കു​ന്ന കാ​ട്ടു​പ​ന്നി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​വ​യു​ടെ ശ​ല്യം ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും ആ​ളു​ക​ൾ​ക്ക് റോ​ഡി​ലേ​ക്കി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​കും.

Related posts

പഴശ്ശി പദ്ധതിക്ക്‌ 10 കോടി

Aswathi Kottiyoor

സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ കോ​ണ്‍​ഗ്ര​സ് കൊ​ടു​ത്തി​ട്ടി​ല്ല; ജ​യ​സാ​ധ്യ​താ വാ​ദ​മു​യ​ർ​ത്തി ത​ഴ​യു​ന്നു​വെ​ന്ന് ഷൈ​ല​ജ

Aswathi Kottiyoor

അവശ്യ സര്‍വീസ് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നോഡല്‍ ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തണം: ജില്ലാ കലക്ടര്‍……….

Aswathi Kottiyoor
WordPress Image Lightbox