27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
kannur

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

ഏ​ഴി​മ​ല: ഏ​ഴി​മ​ല ഇ​ന്ത്യ​ൻ നാ​വി​ക അ​ക്കാ​ഡ​മി​യി​ൽനി​ന്ന് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 231 ട്രെ​യി​നി​ക​ൾ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ഭാ​ഗ​മാ​യി. മാ​ലദ്വീ​പ് പ്ര​തി​രോ​ധ മ​ന്ത്രി മരിയ അ​ഹ​മ്മ​ദ് ദീ​ദി മു​ഖ്യാ​തി​ഥി​യാ​യി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു പ​രേ​ഡ് പ​രി​ശോ​ധി​ച്ചു. ഇ​ന്ത്യ ത​ന്‍റെ ര​ണ്ടാ​മ​ത്തെ വീ​ടാ​ണെ​ന്നു പ​റ​ഞ്ഞ മന്ത്രി ഇ​ന്ത്യ​യും മാ​ല​ദ്വീ​പും ത​മ്മി​ലു​ള്ള ഊ​ഷ്മ​ള​മാ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ കേ​ഡ​റ്റു​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ളും അ​വ​ർ സ​മ്മാ​നി​ച്ചു.

ബി​ടെ​ക് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ 123 മി​ഡ്ഷി​പ്പ്മെ​ൻ, നേ​വ​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ കോ​ഴ്സ് എ​ക്സ്റ്റെ​ൻ​ഡ​ഡ്, നേ​വ​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ കോ​ഴ്സ് റ​ഗു​ല​ർ, നേ​വ​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ കോ​ഴ്സ് കോ​സ്റ്റ് ഗാ​ർ​ഡ് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കി​യ കേ​ഡ​റ്റു​ക​ളാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​തേ​ൺ നേ​വ​ൽ ക​മാ​ൻ​ഡ് ക​മാ​ൻ​ഡിം​ഗ് ഇ​ൻ ചീ​ഫ് ഫ്ലാ​ഗ് ഓ​ഫീ​സ​ർ വൈ​സ് അ​ഡ്മി​റ​ൽ അ​നി​ൽ കു​മാ​ർ ചൗ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

ഇ​ന്ത്യ​ൻ നാവിക അ​ക്കാ​ഡ​മി ബി​ടെ​ക് കോ​ഴ്സി​നു​ള്ള രാഷ്ട്രപതിയുടെ സ്വ​ർ​ണ മെ​ഡ​ലി​ന് മി​ഡ്ഷി​പ്പ്മാ​ൻ ര​ഞ്ജ​ൻ​കു​മാ​ർ സിം​ഗ് അ​ർ​ഹ​നാ​യി. ബി​ടെ​ക്കി​ന്‍റെ ചീ​ഫ് ഓ​ഫ് നേ​വ​ൽ സ്റ്റാ​ഫ് വെ​ള്ളി​മെ​ഡ​ലി​ന് കാ​വി​ഷ് ക​ൻ​ക​ര​ൻ, ഫ്ളാ​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ് ഇ​ൻ ചീ​ഫ് വെ​ങ്ക​ല മെ​ഡ​ലി​ന് സ്വ​പ്നി​ൽ ശി​വം എ​ന്നി​വ​രും അ​ർ​ഹ​രാ​യി. ഏ​റ്റ​വും മി​ക​ച്ച ഓ​ൾ​റൗ​ണ്ട് വ​നി​താ കേ​ഡ​റ്റി​നു​ള്ള സാ​മോ​റി​ൻ ട്രോ​ഫി ആ​വൃ​തി ഭ​ട്ട് നേ​ടി. കേ​ഡ​റ്റു​ക​ൾ​ക്കു​ള്ള മ​റ്റു മെ​ഡ​ലു​ക​ൾ നേടിയവർ: ചീ​ഫ് ഓ​ഫ് നേ​വ​ൽ സ്റ്റാ​ഫ് സ്വ​ർ​ണ​മെ​ഡ​ൽ എ​ൻ​ഒ​സി (എ​ക്സ്റ്റെ​ൻ​ഡ​ഡ്)-​വ​ര​ദ് എ​സ്. ഷി​ൻ​ഡേ, ഫ്ളാ​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ് ഇ​ൻ ചീ​ഫ് വെ​ള്ളി മെ​ഡ​ൽ എ​ൻ.​ഒ.​സി (എ​ക്സ്റ്റെ​ൻ​ഡ​ഡ്)- ചി​ന്ത​ൻ ഛാത്ബാ​ർ, ക​മാ​ൻ​ഡ​ന്‍റ് ഐ​എ​ൻ​എ വെ​ങ്ക​ല മെ​ഡ​ൽ എ​ൻ.​ഒ.​സി (എ​ക്സ്റ്റെ​ൻ​ഡ​ഡ്)-​രാ​ഹു​ൽ റാ​ണ, ചീ​ഫ് ഓ​ഫ് നേ​വ​ൽ സ്റ്റാ​ഫ് സ്വ​ർ​ണ​മെ​ഡ​ൽ എ​ൻ​ഒ​സി (റ​ഗു​ല​ർ)-​ആ​വൃ​തി ഭ​ട്ട്, ക​മാ​ൻ​ഡ​ന്‍റ് ഐ​എ​ൻ​എ വെ​ള്ളി മെ​ഡ​ൽ എ​ൻ​ഒ​സി (റ​ഗു​ല​ർ)-​സി​മ്രാ​ൻ പി. ​കൗ​ർ.

ചീ​ഫ് ഓ​ഫ് ദി ​നേ​വ​ൽ സ്റ്റാ​ഫ് റോ​ളിം​ഗ് ട്രോ​ഫി​ക്ക് ബി​ടെ​ക് അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗി​ൽ സ്വ​പ്നി​ൽ ശി​വം, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗി​ൽ ര​ഞ്ജ​ൻ​കു​മാ​ർ സിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ശ്രേ​യ​സ് അ​ശോ​ക് പാ​ട്ടീ​ൽ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. ക​ർ​ശ​ന​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന പ​രേ​ഡി​ൽ ട്രെ​യി​നി​ക​ളു​ടെ കു​ടു​ബാം​ഗ​ങ്ങ​ളും ആ​ഹ്ലാ​ദനി​മി​ഷം പ​ങ്കു​വയ്​ക്കാ​നെ​ത്തി​യി​രു​ന്നു.

Related posts

പ്ര​ധാ​ൻ​മ​ന്ത്രി കു​സും പ​ദ്ധ​തി ര​ജി​സ്ട്രേ​ഷ​ൻ 31 വ​രെ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 531 പേര്‍ക്ക് കൂടി കൊവിഡ്; 511 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തി ധനശേഖരണം നടത്തരുത്

Aswathi Kottiyoor
WordPress Image Lightbox