23.4 C
Iritty, IN
July 5, 2024
  • Home
  • kannur
  • ഉ​ത്പ​ന്ന സം​ഭ​ര​ണ​ത്തി​ന് വെ​യ​ർ​ഹൗ​സു​ക​ൾ സാ​ങ്കേ​തി​കവി​ദ്യ മെ​ച്ച​പ്പെ​ടു​ത്ത​ണം: മു​ഖ്യ​മ​ന്ത്രി
kannur

ഉ​ത്പ​ന്ന സം​ഭ​ര​ണ​ത്തി​ന് വെ​യ​ർ​ഹൗ​സു​ക​ൾ സാ​ങ്കേ​തി​കവി​ദ്യ മെ​ച്ച​പ്പെ​ടു​ത്ത​ണം: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ഉ​ത്പ​ന്ന സം​ഭ​ര​ണ​ത്തി​നാ​യി സാ​ങ്കേ​തി​കവി​ദ്യ മെ​ച്ച​പ്പെ​ടു​ത്താ​നും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ക്കാ​നും സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ന് ക​ഴി​യ​ണ​മെ​ന്നും സം​ഭ​രി​ച്ച സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ഡി​ജി​റ്റ​ലാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സെ​ൻ​ട്ര​ൽ വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ന്‍റെ സം​സ്ഥാ​ന​ത്തെ പ​ന്ത്ര​ണ്ടാ​മ​ത്തെ വെ​യ​ർ ഹൗ​സ് ത​ല​ശേ​രി​യി​ലെ കി​ൻ​ഫ്ര സ്മോ​ൾ ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൊ​തു​മേ​ഖ​ല​യെ നാ​ടി​ന്‍റെ ന​ന്മ​യ്ക്കാ​യി എ​ങ്ങനെ ഉ​പ​യോ​ഗി​ക്കാമെ​ന്ന​തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് സി​ഡ​ബ്ല്യു​സി യു​ടെ പ്ര​വ​ർ​ത്ത​നം. കാ​ർ​ഷി​ക- വ്യ​വ​സാ​യി​ക മേ​ഖ​ല​യ്ക്ക് വ​ലി​യ സ​ഹാ​യ​മാ​ണ് വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ന​ൽ​കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ന​ന്നാ​യി ഏ​കോ​പി​പ്പി​ക്കാ​നും ന​ട​ത്താ​നും ക​ഴി​ഞ്ഞ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. സി​ഡ​ബ്ല്യു​സി യു​ടെ സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ഇ​തി​ന് തു​ണ​യാ​യി. ഇ​തി​നാ​ലാ​ണ് പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ത​ല​ശേ​രി വെ​യ​ർ ഹൗ​സി​ൽ 3000 മെ​ട്രി​ക് ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കാ​ൻ സ​പ്ലൈ​കോ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.
ചടങ്ങിൽ കെ.​മു​ര​ളീ​ധ​ര​ൻ എംപി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​എ​ൻ.​ഷം​സീ​ർ എംഎ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ജി​ല്ലാ ക​ള​ക്‌ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, ത​ല​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജ​മു​നാ റാ​ണി, പാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഷൈ​ല​ജ, ത​ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പി.​അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത​ല​ശേ​രി കി​ൻ​ഫ്ര സ്മോ​ൾ ഇ​ൻ​ഡ​സ്ട്രീ​സ് പാ​ർ​ക്കി​ൽ ദീ​ർ​ഘ​കാ​ലാടി​സ്ഥാ​ന​ത്തി​ൽ പാ​ട്ടവ്യ​വ​സ്ഥ​യി​ൽ ഏ​റ്റെ​ടു​ത്ത 3.71 ഏ​ക്ക​ർ സ്ഥലത്ത് 57,100 ച​തു​ര​ശ്ര അ​ടി​ വിസ്തീർണത്തിൽ നി​ർ​മി​ച്ച വെ​യ​ർ ഹൗ​സി​ന് 12,520 മെ​ട്രി​ക് ട​ൺ സം​ഭ​ര​ണശേ​ഷി​യു​ണ്ട്.
12.50 കോ​ടി രൂ​പ മു​ത​ൽമു​ട​ക്കി​ലാ​ണ് നി​ർ​മാ​ണം. ആ​ധു​നി​ക വെ​യ​ർ​ഹൗ​സിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡു​ക​ൾ, ആ​ധു​നി​ക അ​ഗ്നി​ശ​മ​ന സാ​മ​ഗ്രി​ക​ൾ, ലോ​റി വെ​യ്ബ്രി​ഡ്ജ്, മ​ഴ​ക്കാ​ല​ത്തും ക​യ​റ്റി​റ​ക്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ത്താ​വു​ന്ന കാ​നോ​പ്പി റൂ​ഫിം​ഗ്, സ​മു​ച്ച​യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി 24 മ​ണി​ക്കൂ​ർ സെ​ക്യൂ​രി​റ്റി, സി​സി​ടി​വി സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഈ ​വെ​യ​ർ​ഹൗ​സി​ലു​ണ്ട്.
സെ​ൻ​ട്ര​ൽ വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ന്‍റെ മ​റ്റു വെ​യ​ർ​ഹൗ​സു​ക​ളി​ലെ​ന്നെപോ​ലെ ത​ദ്ദേ​ശീ​യ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ക​യ​റ്റി​റ​ക്കു മേ​ഖ​ല​യി​ലും മ​റ്റ് അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ല​ഭ്യ​ത​യും ഈ ​വെ​യ​ർ​ഹൗ​സ് ഉ​റ​പ്പാ​ക്കു​ന്നു.

Related posts

അവധിക്കാലത്ത് വേറിട്ട പ്രവർത്തനമായി അക്ഷരമുറ്റം

Aswathi Kottiyoor

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാരത്തിന് പയ്യാമ്പലത്ത് നേതൃത്വം നൽകി മാഹി സ്വദേശി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ വിലങ്ങിൽ

Aswathi Kottiyoor

അ​യ​ൽ​ക്കാ​ര​നെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox