24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • വനാവകാശ നിയമം: 75 അപേക്ഷകള്‍ അംഗീകരിച്ചു; ഒരു മാസത്തിനകം പട്ടയം
kannur

വനാവകാശ നിയമം: 75 അപേക്ഷകള്‍ അംഗീകരിച്ചു; ഒരു മാസത്തിനകം പട്ടയം

ആദിവാസികളുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും വനത്തിന്‍മേലുള്ള അവകാശം അംഗീകരിക്കല്‍ നിയമം-2006 പ്രകാരമുള്ള ജില്ലാതല സമിതി 75 വ്യക്തിഗത അപേക്ഷകള്‍ അംഗീകരിച്ചു. ഇവയില്‍ ഒരു മാസത്തിനകം പട്ടയം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 91 വ്യക്തിഗത അപേക്ഷകളാണ് ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതി പരിഗണിച്ചത്.
തലശ്ശേരി സബ് ഡിവിഷനല്‍ കമ്മിറ്റി നിരസിച്ച 16 അപേക്ഷകളിന്‍മേല്‍ അപ്പീല്‍ നല്‍കുന്നതിന് കൊവിഡ് സാഹചര്യം പരിഗണിച്ച് ഒരു മാസം കൂടി സമയം അനുവദിക്കും.
ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യു പി ശോഭ, എന്‍ പി ശ്രീധരന്‍, ഡിഎഫ്ഒ പി കാര്‍ത്തിക്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) ജെ അനില്‍ജോസ്, ഐടിഡിപി അസി. പ്രൊജക്ട് ഓഫീസര്‍ എം.കെ. മഹ്റൂഫ് എന്നിവര്‍ പങ്കെടുത്തു.

Related posts

വ​ന്യ​മൃ​ഗ​ശ​ല്യം; പൊ​റു​തി​മു​ട്ടി മ​ല​യോ​ര​ക​ർ​ഷ​ക​ർ

Aswathi Kottiyoor

സ്വത്ത് തർക്കം, കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചുകൊന്നു

Aswathi Kottiyoor

അ​വ​ശ്യ​സ​ര്‍​വീ​സ്: വോ​ട്ട് ഇന്നുകൂടി

Aswathi Kottiyoor
WordPress Image Lightbox