27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • അതിവേഗം വളരുന്ന നഗരങ്ങളിൽ കണ്ണൂരും : സേവനനിലവാരമുയർത്താൻ 189 കോടി
kannur

അതിവേഗം വളരുന്ന നഗരങ്ങളിൽ കണ്ണൂരും : സേവനനിലവാരമുയർത്താൻ 189 കോടി

കണ്ണൂർ : അതിവേഗം വളരുന്ന ഇന്ത്യയിലെ മഹാനഗരങ്ങളിൽ ഉൾപ്പെടുത്തി സേവന നിലവാരം മെച്ചപ്പെടുത്താൻ കണ്ണൂരിന് കേന്ദ്രം 189 കോടി രൂപ അനുവദിച്ചു.തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നിവയ്ക്കൊപ്പം സംസ്ഥാനത്തെ ഏഴ് നഗരസഞ്ചയങ്ങളിൽ സ്ഥാനം പിടിച്ചത് കണ്ണൂരിന്റെ അടിസ്ഥാന വികസന കുതിപ്പിന് കൂടുതൽ കരുത്ത് പകരും. നഗരസഞ്ചയത്തിന് പ്രത്യേകോദ്ദേശ്യപദ്ധതിക്കുള്ള ഫണ്ട് ഇതോടെ ലഭിക്കും. പഞ്ചായത്തുകൾക്കും മറ്റ് നഗരസഭകൾക്കുമുള്ള ഗ്രാൻഡിൽ പകുതി തനത് വികസന പദ്ധതികൾക്ക് ഉപയോഗപ്പെടുത്താം. പകുതി മാലിന്യസംസ്‌കരണം, കുടിവെള്ള പദ്ധതി നടത്തിപ്പ്, ശുചിത്വ പദ്ധതികൾ തുടങ്ങിയവയ്ക്കുള്ള ഗ്രാൻഡാണ്.നഗരസഞ്ചയങ്ങൾക്ക് പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിച്ച ഗ്രാൻഡിന്റെ വിനിയോഗത്തിനുളള പഞ്ചവത്സര പദ്ധതിയിൽ മുൻഗണന കുടിവെള്ളം, ശുചിത്വം, ഖരമാലിന്യസംസ്‌കരണം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരസഞ്ചയങ്ങൾ ഒരേക്കറിൽ കൂടുതൽ വിസ്തൃതിയുള്ള മൂന്ന് ജലാശയങ്ങളെങ്കിലും പുനരുജ്ജീവിപ്പിക്കണമെന്നാണ് പ്രധാന നിബന്ധനകളിലൊന്ന്.നഗരസഞ്ചയമെന്നാൽ
ഒരു പ്രധാന നഗരവും അതിനോട് ചേർന്ന് തുടർച്ചയായി കിടക്കുന്ന നഗരസ്വഭാവത്തിലുള്ള പ്രദേശങ്ങളും ചേരുന്നതാണ് നഗരസഞ്ചയങ്ങൾ.നഗരസഞ്ചയ കേന്ദ്രമായ തദ്ദേശസ്ഥാപനത്തിന് സ്വന്തം അധികാരപരിധി നിശ്ചയിച്ച് പദ്ധതികൾ സ്വന്തംനിലയ്ക്ക് ആവിഷ്‌കരിച്ച് നടപ്പാക്കാം. അധികാരപരിധിക്ക് പുറത്തുള്ള പദ്ധതികൾ തീരുമാനിക്കാനും നടപ്പാക്കാനും സംയുക്ത ആസൂത്രണ സമിതി രൂപീകരിക്കും. സഞ്ചയ മേഖലയിലെ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ, വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ എന്നിവരടങ്ങിയ കമ്മിറ്റിയെ ജില്ലാ ആസൂത്രണ സമിതിയാണ് നിയോഗിക്കേണ്ടതും മേൽനോട്ടം നടത്തേണ്ടതും.
മുൻഗണനയിൽ മൂന്നിനംകുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണ മേഖലകളിലെ സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പണം ചെലവിടേണ്ടത്. ഇതിന് പൊതുവായ പദ്ധതികൾ ഏറ്റെടുക്കാമെങ്കിലും വിനിയോഗത്തിന് കർശന ഉപാധികളുണ്ട്. സേവനനിലവാരം മെച്ചപ്പെടുത്തിയാലേ ഗ്രാൻഡ് കിട്ടുകയുള്ളൂ. മാലിന്യം വലിച്ചെറിയുക, പരിസ്ഥിതിയ്ക്ക് കോട്ടംതട്ടുന്ന വിധം മാലിന്യം നിക്ഷേപിക്കുക എന്നിവയുടെ പരിഹാരത്തിനാണ് മുൻഗണന. രണ്ടാം മുൻഗണന ബദൽ മാലിന്യസംസ്‌കരണ പദ്ധതികൾക്കാണ് . മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ പാരിസ്ഥിതിക ചട്ടങ്ങൾക്ക് അനുസൃതമായി അടച്ചിടുന്നതിനൊപ്പം ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കാത്തവിധം നിക്ഷേപസ്ഥലങ്ങൾ പുനരുദ്ധരിക്കുന്നതിനാണ് മൂന്നാമത്തെ മുൻഗണന.

Related posts

കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ പിശകുകൾ തിരുത്താൻ അക്ഷയക്ക് നിർദേശം

Aswathi Kottiyoor

കൃ​ഷി​യി​ലൂ​ടെ വ​രു​മാ​നം; ക​ർ​ഷ​ക​രു​ടെ പ​ട്ടി​ക​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ

Aswathi Kottiyoor

മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി

WordPress Image Lightbox