ജെ സി ഐ കൂത്തുപറമ്പിൻ്റെ 2022 വർഷത്തെ ഭാരവാഹികളുടെ 41 മത് സ്ഥാനാരോഹണ ചടങ്ങ് കൂത്തുപറമ്പ വ്യാപാര ഭവനിൽ വച്ച് നടന്നു. ഇൻസ്പെക്ടർ ഓഫ് പോലീസ് കൂത്തുപറമ്പ ബിനു മോഹൻ മുഖ്യാഥിതിയായി.ജെ സി ഐ കുത്തുപറമ്പ പ്രസിഡണ്ട് ജെ സി രജിന ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാഥിതിയായി മേഖല പ്രസിഡണ്ട് ജെ സി സമീർ കെ ടി പങ്കെടുത്തു.ഈ വർഷത്തെ പ്രൊജക്റ്റുകളുടെ ഉത്ഘാടനവും നടന്നു. മേഘല വൈസ് പ്രസിഡണ്ട് ജെ സി സജിത് കുമാർ ആശംസകളറിയിച്ചു. ജെ സി ഷിധിൻ എൻ .പി, ജെ സി ഡോ ഷബാന ബീഗം ,ജെ സി. സുധന്യ ദീപക് പി , ജെ സി സുവിന്ദ് , ജെ സി ലിബിൻ തുടങ്ങിയവർ സംസാരിച്ചു.