25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വ്യവസായപദ്ധതികൾക്ക്‌ ഭൂമി ; നിബന്ധനകളിൽ ഇളവ്‌ വേണം : കേരളം
Kerala

വ്യവസായപദ്ധതികൾക്ക്‌ ഭൂമി ; നിബന്ധനകളിൽ ഇളവ്‌ വേണം : കേരളം

കേരളത്തിൽ ഭൂമി ലഭ്യതയിലെ കുറവ്‌ അടക്കം പ്രത്യേക സാഹചര്യം പരിഗണിച്ച്‌ കേന്ദ്രപദ്ധതി നിബന്ധനകളിൽ ഇളവ്‌ അനുവദിക്കണമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ കേന്ദ്ര വ്യവസായമന്ത്രി പീയുഷ്‌ ഗോയൽ, ഘനവ്യവസായമന്ത്രി മഹേന്ദ്രനാഥ്‌ പാണ്ഡെ, ഇലക്‌ട്രോണിക്‌സ്‌–- ഐടി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖർ തുടങ്ങിയവരെ സന്ദർശിച്ച്‌ ആവശ്യപ്പെട്ടു. ഇലക്‌ട്രോണിക്‌സ്‌, ടെക്‌സ്‌റ്റൈൽസ്‌, ഭക്ഷ്യസംസ്‌കരണം തുടങ്ങിയവയ്ക്ക് വ്യവസായങ്ങൾക്ക് പാർക്ക് അനുവദിക്കുമ്പോൾ ഭൂമി നിബന്ധനയില്‍ യാഥാർഥ്യബോധ്യത്തോടെ സമീപനമുണ്ടാകണം.

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും മറ്റും നൽകുന്ന പ്രത്യേക പരിഗണന കേരളം അടക്കമുള്ള ചെറിയ സംസ്ഥാനങ്ങൾക്ക്‌ നൽകണമെന്നും ആവശ്യപ്പെട്ടു.പീയുഷ്‌ ഗോയലും രാജീവ്‌ ചന്ദ്രശേഖരനും അനുകൂലമായി പ്രതികരിച്ചെന്ന്‌ രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്‌ ലോജിസ്റ്റിക്‌സ്‌ പാർക്ക്‌ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന്‌ പീയുഷ്‌ ഗോയൽ അറിയിച്ചു. ആദ്യമായി ലോജിസ്റ്റിക്‌സ്‌ നയത്തിന്‌ രൂപം നൽകിയ സംസ്ഥാനമാണ്‌ കേരളം. ഇതിന്റെ പകർപ്പ്‌ കേന്ദ്രമന്ത്രിക്ക്‌ കൈമാറി. എംഎസ്‌എംഇ ഉൽപ്പന്നങ്ങൾക്കായി കാക്കനാട്ട്‌ അന്താരാഷ്ട്ര കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ റാങ്കിങ്‌ കണക്കാക്കുന്നതിലെ അപാകവും ശ്രദ്ധയിൽപ്പെടുത്തി. സർവേ നടത്തിയാണ്‌ നിലവിൽ റാങ്കിങ്‌. വസ്‌തുതാപരമായ യാഥാർഥ്യങ്ങൾ പരിശോധിക്കുന്നില്ല. കേന്ദ്രമന്ത്രിയും വിലയിരുത്തലിനോട്‌ യോജിച്ചു. ടെക്‌സ്‌റ്റൈൽ പാർക്കിനായി 1000 ഏക്കർ നീക്കിവയ്‌ക്കാൻ മട്ടന്നൂരിൽ സ്ഥലമുണ്ടെന്നും അനുവദിച്ചാൽ ഭൂമി നൽകാമെന്നും മന്ത്രി പി രാജീവ്‌ അറിയിച്ചു.

Related posts

ഇന്ധനവില വര്‍ദ്ധന; മാര്‍ച്ച് രണ്ടിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും………..

Aswathi Kottiyoor

കൗമാരക്കാരിൽ ലിംഗ സമത്വത്തെക്കുറിച്ച് ബോധ്യമുണ്ടാകണം : മന്ത്രി വീണാ ജോർജ്ജ്

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox