23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • ദേ​ശീ​യ ആ​രോ​ഗ്യ ഐ​ഡി കാ​ര്‍​ഡ് സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കു​ള്ള​ത​ല്ല
kannur

ദേ​ശീ​യ ആ​രോ​ഗ്യ ഐ​ഡി കാ​ര്‍​ഡ് സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കു​ള്ള​ത​ല്ല

ക​ണ്ണൂ​ർ: ദേ​ശീ​യ ആ​രോ​ഗ്യ ഐ​ഡി കാ​ര്‍​ഡു​ണ്ടെ​ങ്കി​ല്‍ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ ഏ​ജ​ന്‍​സി (എ​സ്എ​ച്ച്എ) അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ഓ​രോ വ്യ​ക്തി​യു​ടെ​യും ആ​രോ​ഗ്യ ച​രി​ത്രം, പ​രി​ശോ​ധ​നാഫ​ല​ങ്ങ​ള്‍, രോ​ഗ​നി​ര്‍​ണ​യം, ചി​കി​ത്സാവി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ രേ​ഖ​ക​ള്‍ ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ല്‍ ശേ​ഖ​രി​ച്ച് ഇ​ല​ക്ട്രോ​ണി​ക്‌​സ് സം​വി​ധാ​ന​ത്തി​ല്‍ സൂ​ക്ഷി​ക്കു​ക​യാ​ണ് ദേ​ശീ​യ ആ​രോ​ഗ്യ ഐ​ഡി കാ​ര്‍​ഡി​ന്‍റെ ഉ​ദ്ദേ​ശ്യം. പൗ​ര​ന്മാ​രു​ടെ അ​നാ​വ​ശ്യ ചി​കി​ത്സാപ​രി​ശോ​ധ​ന​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​കു​ന്നു എ​ന്ന​താ​ണ് ഇ​തി​ന്‍റെ നേ​ട്ടം. ഇ​തു​വ​ഴി സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കു​മെ​ന്നു​ള്ള വാ​ര്‍​ത്ത​ക​ള്‍ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണ്.
2018-19 വ​ര്‍​ഷം രാ​ഷ്ട്രീ​യ സ്വാ​സ്ഥ്യ ഭീ​മാ​യോ​ജ​ന (ആ​ര്‍​എ​സ്ബി​വൈ) ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്കി​യ​വ​ര്‍, ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഗു​ണ​ഭോ​ക്താ​വാ​ണെ​ന്നു കാ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍നി​ന്നും ക​ത്ത് ല​ഭി​ച്ച​വ​ര്‍, 2011 ലെ ​ജാ​തി സെ​ന്‍​സ​സ് (എ​സ്ഇ​സി​സി) പ്ര​കാ​രം അ​ര്‍​ഹ​രാ​യ​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.
ഇ​വ​ര​ല്ലാ​തെ പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ പ​ദ്ധ​തി​യി​ല്‍ ചേ​ര്‍​ക്കാ​നു​ള്ള തീ​രു​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​രോ കേ​ന്ദ്രസ​ര്‍​ക്കാ​രോ എ​ടു​ത്തി​ട്ടി​ല്ല. അ​തി​നാ​ല്‍ ദേ​ശീ​യ ആ​രോ​ഗ്യ ഐ​ഡി കാ​ര്‍​ഡു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ​യോ ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പി​എം​ജെ​വൈ പ​ദ്ധ​തി​യു​ടെ​യോ സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കി​ല്ല. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളി​ലും സമൂ​ഹമാ​ധ്യ​മ​ വാ​ര്‍​ത്ത​ക​ളി​ലും ആ​രും വ​ഞ്ചി​ത​രാ​കരുതെ​ന്നും എ​സ്എ​ച്ച്ഒ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

കണ്ണൂർ ജില്ലയിൽ വിജയശതമാനം 90.14,

Aswathi Kottiyoor

വ​നി​ത​ക​ളു​ടെ സൈ​ക്ലിം​ഗ് ക്ല​ബ് ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജം; ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
WordPress Image Lightbox