25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ക്കെതിരേ കർശന നടപടി; നോ​ട്ടീ​സ് ന​ല്‍​കി​ത്തു​ട​ങ്ങി
kannur

ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ക്കെതിരേ കർശന നടപടി; നോ​ട്ടീ​സ് ന​ല്‍​കി​ത്തു​ട​ങ്ങി

ക​ണ്ണൂ​ർ: നി​രോ​ധി​ത വ​സ്തു​ക്ക​ള്‍​കൊ​ണ്ട് പ​ര​സ്യബോ​ര്‍​ഡു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​വ​ര്‍​ക്കും ഉ​പ​യോ​ഗി​ക്കുന്ന​വ​ര്‍​ക്കു​മെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നി​ര്‍​ദേ​ശം.
ഇ​തുസം​ബ​ന്ധി​ച്ച് പ​ര​സ്യ ഏ​ജ​ന്‍​സി​ക​ള്‍​ക്കും വാ​ണി​ജ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പ്രി​ന്‍റിം​ഗ് യൂ​ണി​റ്റു​ക​ള്‍​ക്കും മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ല്‍​കി​ത്തു​ട​ങ്ങി. നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​ള്ള മു​ഴു​വ​ന്‍ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍, ക​ട​യു​ടെ ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ഒ​രു മാ​സ​ത്തി​ന​കം നീ​ക്കം ചെ​യ്യ​ണം.
പി​വി​സി ഫ്‌​ള​ക്‌​സ്, പോ​ളി​സ്റ്റ​ര്‍, നൈ​ലോ​ണ്‍, കൊ​റി​യ​ന്‍ ക്ലോ​ത്ത്, പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗ് ഉ​ള്ള തു​ണി തു​ട​ങ്ങി​യ​വ ഹോ​ര്‍​ഡിം​ഗ്സ്, ബാ​ന​റു​ക​ള്‍, ക​ട​യു​ടെ ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം നി​രോ​ധി​ച്ച​താ​ണ്. പ​ര​സ്യ​ബോ​ര്‍​ഡു​ക​ളി​ല്‍ പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍, പ്രി​ന്‍റിം​ഗ് ന​മ്പ​ര്‍ എ​ന്നി​വ കൃ​ത്യ​മാ​യാ​യി രേ​ഖ​പ്പെ​ടു​ത്തു​വാ​നും ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേശ​മു​ണ്ട്.
നി​രോ​ധി​ത വ​സ്തു​ക്ക​ള്‍​ക്ക് പ​ക​രം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ 100 ശ​ത​മാ​നം കോ​ട്ട​ണ്‍, പോ​ളി എ​ത്തി​ലി​ന്‍, പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗ് ഇ​ല്ലാ​ത്ത പേ​പ്പ​ര്‍ എ​ന്നി​വ​യി​ല്‍ പി​വി​സി ഫ്രീ, ​റീ​സൈ​ക്ല​ബി​ള്‍ ലോ​ഗോ​യും യൂ​ണി​റ്റി​ന്‍റെ പേ​രും ന​മ്പ​റും പ​തി​ച്ചു കൊ​ണ്ടും കോ​ട്ട​ണി​ല്‍ കോ​ട്ട​ണ്‍ എ​ന്നും പോ​ളി എ​ത്തി​ലി​നി​ല്‍ പോ​ളി എ​ത്തി​ലി​ന്‍ എ​ന്നും രേ​ഖ​പ്പെ​ടു​ത്തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​മ്പ​റും ചേ​ര്‍​ന്നു കൊ​ണ്ട് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ​ര​സ്യ ബോ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളും മാ​ത്ര​മേ ഇ​നി മു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​വാ​ന്‍ പാ​ടു​ള്ളു.

Related posts

കിണറ്റിൽ വീണ സഹോദരനെ പൈപ്പിലൂടെ ഊർന്നിറങ്ങി രക്ഷിച്ച് 8 വയസ്സുകാരി; മിഠായിപ്പൊതിയുമായി മന്ത്രി

Aswathi Kottiyoor

പ​യ്യാ​വൂ​ർ ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം

Aswathi Kottiyoor

ജില്ലയില്‍ 3139 പേര്‍ക്ക് കൂടി കൊവിഡ്; 3020 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………..

WordPress Image Lightbox