27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അക്ഷരപ്പൊരുളുമായി ആദിശ്രീ; ആറളം ഫാമില്‍ സാക്ഷരതാ ക്ലാസുകള്‍ പുനരാരംഭിച്ചു
Kerala

അക്ഷരപ്പൊരുളുമായി ആദിശ്രീ; ആറളം ഫാമില്‍ സാക്ഷരതാ ക്ലാസുകള്‍ പുനരാരംഭിച്ചു

കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഒന്നരവര്‍ഷമായി മുടങ്ങിപ്പോയ സാക്ഷരതാ പഠനം പുനരാരംഭിക്കുകയാണ് ആറളം ഫാമിലെ ആദിവാസി പഠിതാക്കള്‍. സാക്ഷരതാ മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ആദിശ്രീ ആദിവാസി സാക്ഷരതാ പദ്ധതിയില്‍ ക്ലാസ്സുകള്‍ വീണ്ടും സജീവമായി. 35 ക്ലാസ്സുകളിലായി 600 ലധികം പേരാണ് ഇവിടെ പഠിതാക്കളായി ഉള്ളത്. 20 പേരാണ് ഒരു ക്ലാസ്സില്‍. ആറളം ഫാമില്‍ തന്നയുളള ഇന്‍സ്ട്രക്ടര്‍മാരും ബ്രിഡ്ജ് കോഴ്‌സ് അധ്യാപകരുമാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനായി ഡയറ്റിന്റെ പ്രത്യേക പരിശീലനം നേടിയവരാണ് അധ്യാപകര്‍. സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ സാക്ഷരതാ പാഠാവലി ഉപയോഗിച്ചാണ് പഠനം നടത്തുന്നത്. വായിക്കാന്‍ കണ്ണടകളില്ലാത്ത മുതിര്‍ന്ന പഠിതാക്കള്‍ക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ കണ്ണട വിതരണം ചെയ്യും. ഫാമിലെ ആനശല്യം കാരണം പഠിതാക്കള്‍ക്ക് ക്ലാസ്സിലെത്താന്‍ പ്രയാസമുണ്ടാക്കുന്നുണ്ട്. തൊഴിലുറപ്പിന്റെ വിശ്രമവേളകളിലാണ് പലരുടെയും പഠനം.

Related posts

2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ)അപേക്ഷിക്കാം

Aswathi Kottiyoor

വിദ്യാർഥികളുടെ യാത്രാ നിരക്ക്​ വർധനയിൽ ധാരണയായില്ല; ചർച്ച തുടരും

Aswathi Kottiyoor

ഇരിട്ടി തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

Aswathi Kottiyoor
WordPress Image Lightbox