26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ത​മി​ഴ്‌​നാ​ടി​ന് വീ​ണ്ടും ഒ​ന്പ​ത് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ
kannur

ത​മി​ഴ്‌​നാ​ടി​ന് വീ​ണ്ടും ഒ​ന്പ​ത് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ

ക​ണ്ണൂ​ർ: കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​ർ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ.ശ​നി​യാ​ഴ്ച ത​മി​ഴ്‌​നാ​ടി​ന് ഒ​മ്പ​ത് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​നാ​യി ഒ​ന്നു​പോ​ലും അ​നു​വ​ദി​ച്ചി​ല്ല. കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​താ​ണ് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ട​സ​മെ​ന്നാ​ണ് വാ​ദം. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ഉ​റ​പ്പ് പാ​ഴ്‌​വാ​ക്കാ​യി.
ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ത​മി​ഴ്‌​നാ​ടി​നോ​ടൊ​പ്പം കേ​ര​ള​ത്തി​ലും ദീ​പാ​വ​ലി​ക്കു​ശേ​ഷം കൂ​ടു​ത​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും എ​ക്‌​സ്‌​പ്ര​സ്‌ ട്രെ​യി​നു​ക​ളി​ൽ റി​സ​ർ​വേ​ഷ​നി​ല്ലാ​ത്ത കോ​ച്ചു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഇ​തെ​ല്ലാ​മാ​ണ് പാ​ഴ്‌​വാ​ക്കാ​യ​ത്.
അവഗണന സംബന്ധിച്ചുള്ള ചോദ്യത്തിന് കാ​ത്തി​രി​ക്കൂ​വെ​ന്നാ​ണ് റെ​യി​ൽ​വേ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക​രി​ച്ച​ത്.

Related posts

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്-പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന

Aswathi Kottiyoor

കോവിഡ് വാര്‍ഡുകളില്‍ തിരക്ക് ഒഴിയുന്നു

Aswathi Kottiyoor

സഹായി വോട്ട്: കൈയിൽ മഷി പുരട്ടും…

Aswathi Kottiyoor
WordPress Image Lightbox